SEED News

വിജ്ഞാനം പകര്‍ന്ന് സീഡ് ക്യാമ്പ്


പഴയങ്ങാടി: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ വേനല്‍ക്കാല ക്യാന്പ് 'ചങ്ങാതിക്കൂട്ടം' പുതിയങ്ങാടി ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. വ്യക്തിത്വവികസനം, പരിസ്ഥിതി, ഗണിതം, ഭാഷാപഠനം എന്നിവയെ ആസ്പദമാക്കിയയായിരുന്നു ക്യാമ്പ്. പി.ടി.എ. പ്രസിഡന്റ് അബ്ബാസ് ഹാജി ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകന്‍ എസ്.സുബൈര്‍ അധ്യക്ഷതവഹിച്ചു.
       സി.കെ.സതീഷ്ബാബു, പി.വി.സുധീര്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി അനൂപ് എന്നിവര്‍ സംസാരിച്ചു. നെരുവമ്പ്രം ജെ.ടി.എസ്. അധ്യാപകന് മുഹമ്മദ് റാഫി 'വ്യക്തിത്വ വികസനം', 'അന്യംനില്ക്കുന്ന കുട്ടിക്കളികള്‍' എന്നീ വിഷയത്തില്‍ ക്ലാസെടുത്തു. എസ്.ഷീബ, പി.വി.മുഹമ്മദ് റിയാസ് എന്നിവര്‍ നേതൃത്വംനല്കി. 
   ചൊവ്വാഴ്ച ജൈവവൈവിധ്യത്തെക്കുറിച്ച് വി.സി.ബാലകൃഷ്ണനും ചിത്രകലയെ കുറിച്ച് കെ.കെ.ആര്‍.വെങ്ങരയും ക്ലാസെടുത്തു. 


April 27
12:53 2016

Write a Comment

Related News