environmental News

സാന്‍ ഫ്രാന്‍സിസ്കോയിലെ കുഞ്ഞ് ജിറാഫ്

കാലിഫോണിയയിലെ സാന്‍ ഫ്രാന്‍സിസ്കോ മൃഗശാലയില്‍ ഒരു പുതിയ അതിഥി കൂടിയെത്തി. സോമാലി ജിറാഫ് എന്ന പേരിലും അറിയപ്പെടുന്ന റിറ്റിക്യുലേറ്റഡ് ജിറാഫ് ആണ് ആ കുഞ്ഞ് അതിഥി . ജിറാഫുകളില്‍ ഒന്‍പതു ഉപവിഭാഗങ്ങള്‍ ഉണ്ട് . അതില്‍ ഒരു വിഭാഗം ആണ് സോമാലി ജിറാഫ് . ഏപ്രില്‍ എട്ടിനായിരുന്നു ഈ ജനനം . 

ബാര്‍ബ്രോ എന്ന അമ്മയും കുഞ്ഞും പൂര്‍ണ്ണ ആരോഗ്യത്തിലാണെന്നു അധികൃതര്‍ പറഞ്ഞു. ജനിച്ചു മൂന്നു മിനിറ്റിനുള്ളില്‍ തന്നെ കുഞ്ഞ് ജിറാഫ് പിച്ച വെച്ചു തുടങ്ങി . പക്ഷേ ഇപ്പോളേ കുഞ്ഞിനു ആറടിയില്‍ കൂടുതല്‍ പൊക്കമുണ്ട് .

അച്ഛന്‍  ഫ്ല്യോയിഡ് , അമ്മ ബാര്‍ബ്രോ , സഹോദരി സാറ എന്നിവരോടൊപ്പം ആണ് കുഞ്ഞ് ജിറാഫ് . ഇവള്‍ക്ക് ഇത് വരെ പേരിട്ടിട്ടില്ല . ഈ കുടുംബം ഉള്‍പ്പെടെ ഇപ്പോള്‍ അവിടെ ഏഴു ജിറാഫുകള്‍ ആണുള്ളത്.

സൊമാലിയ , ദക്ഷിണ എത്യോപ്യ , വടക്കന്‍ കെനിയ തുടങ്ങിയ ഭാഗങ്ങളില്‍ ആണ് ഈ വിഭാഗത്തിനെ കൂടുതലായി കാണുന്നത് .  അതിവേഗം ഇല്ലാതായി തീരുകയാണ്  ഈ വിഭാഗം .

ലക്ഷ്മി നവപ്രഭ
ചിത്രത്തിനു കടപ്പാട് : https://www.book.com/ZooBorns/

April 28
12:53 2016

Write a Comment