reporter News

ചിങ്ങേലിക്കുളം ദയനീയാവസ്ഥയില്



അപര്‍ണ്ണ, സീഡ് റിപ്പോര്ട്ടര്, 
ഹയര് സെക്കന്ഡറി സ്‌കൂള്, കടയ്ക്കല്.
കടയ്ക്കല്‍: കുമ്മിള് പഞ്ചായത്തിലെ ചിങ്ങേലിക്കുളം ഉപയോഗിക്കാന് പറ്റാതായി. ആനപ്പാറ വാര്ഡിലാണ് കുളം സ്ഥിതി ചെയ്യുന്നത്.
  വേനല്ക്കാലത്ത് സമീപവാസികള്ക്ക് കുളം ഒരനുഗ്രഹമായിരുന്നു.  എന്നാല്, പ്ലാസ്റ്റിക് മാലിന്യങ്ങളും പായലും മൂടി കുളം ഇപ്പോള് ഉപയോഗിക്കാന് പറ്റാത്ത അവസ്ഥയിലാണ്.  മാസങ്ങള്ക്കുമുമ്പ് നീന്തല് പരിശീലനപരിപാടിയുടെ ഭാഗമായി ചിങ്ങേലി ഗവ. ഹൈസ്‌കൂള് വിദ്യാര്ഥികള് കുളം വൃത്തിയാക്കി. 
 ജലലഭ്യത ഉറപ്പുവരുത്തേണ്ട ഇന്നത്തെ സാഹചര്യത്തില് ചിങ്ങേലിക്കുളം സംരക്ഷിക്കാന് നടപടിയെടുക്കണം.


May 03
12:53 2016

Write a Comment