reporter News

പരസ്യ ബോര്‍ഡ് തൂക്കാന്‍ മരങ്ങളില്‍ ആണിയടിക്കുന്നു




ആകാശ് എ.
സീഡ് റിപ്പോര്‍ട്ടര്‍
ഗവ. എച്ച്.എസ്.എസ്. 
കരുനാഗപ്പള്ളി


കരുനാഗപ്പള്ളി: നഗരസഭയിലെ പാതയോരത്തെ പല വൃക്ഷങ്ങളിലും ആണിയടിച്ച് പരസ്യ ബോര്‍ഡുകള്‍ തൂക്കുന്നത് തുടരുകയാണ്. മരങ്ങളുടെ നിലനില്പിന് ഭീഷണിയാവുന്ന ആണിയടിക്കലിനെതിരേ കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ട്.
താലൂക്ക് ആസ്പത്രി, ദേവസ്വം ബില്‍ഡിങ്, ഹൈസ്‌കൂള്‍ ജങ്ഷന്‍, ലാലാജി ജങ്ഷന്‍ എന്നിവിടങ്ങളിലാണ് വ്യാപകമായി മരത്തില്‍ ആണിയടിച്ച് പരസ്യ ബോര്‍ഡുകള്‍ തൂക്കുന്നത്. 
ഇവ മാറ്റി മരങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്കും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കും നിവേദനം നല്‍കി നടപടിക്ക് കാത്തിരിക്കുകയാണ് കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. സീഡ് ക്ലബ് അംഗങ്ങള്‍.


May 03
12:53 2016

Write a Comment