reporter News

പാതയോരത്തെ വൃക്ഷത്തെകള്‍ സംരക്ഷിക്കണം


ചടയമംഗലം: വൃക്ഷത്തൈകള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്ന് സീഡ് വിദ്യാര്‍ഥികള്‍. ചടയമംഗലം ഗവ. എം.ജി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളാണ് തങ്ങള്‍ നടുന്ന തൈകള്‍ നിലനിര്‍ത്താന്‍ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ സമീപിച്ചത്.
സീഡ് ക്ലബ്ബ് അംഗങ്ങള്‍ പ്രദേശത്തെ കാവുകളെക്കുറിച്ചും വായുമലിനീകരണത്തെക്കുറിച്ചും പഠനം നടത്തിയിരുന്നു. ഗ്രാമത്തിന്റെ പ്രധാന നിരത്തിന്റെ ഓരത്തും കശുവണ്ടി ഫാക്ടറികടുത്തും മരങ്ങള്‍ കുറവാണെന്ന് കണ്ടെത്തി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വീണ്ടും തൈകള്‍ നടാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍.
സുമയ്യ, സീഡ് റിപ്പോര്‍ട്ടര്‍
ജി.എം.ജി.എച്ച്.എസ്.എസ്. ചടയമംഗലം

May 03
12:53 2016

Write a Comment