reporter News

ട്രാഫിക് വാര്‍ഡനെ നിയമിക്കണം


കാര്‍ത്തിക ഉണ്ണി 
ഗവ.യു.പി.എസ്. കാവനാട്
 തിരക്കേറിയ കാവനാട് റോഡില്‍ ആല്‍ത്തറമുക്കിന് സമീപം ട്രാഫിക് വാര്‍ഡനെ നിയമിക്കണം. പത്തുവര്‍ഷം മുമ്പ് ഇവിടെ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ 2 വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍നിന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഇവിടെ നിയമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സംവിധാനം ഇല്ലാതായിരിക്കുന്നു. എല്‍.പി., യു.പി. വിഭാഗത്തില്‍ പഠിക്കുന്ന കൊച്ചുകുട്ടികള്‍ ദിവസേന ഈ റോഡ് മുറിച്ചുകടന്നുവേണം സ്‌കൂളുകളില്‍ എത്താന്‍. ഇത് പലകുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നിരവധി വൈഷമ്യങ്ങള്‍ ഉണ്ടാക്കുന്നു. ഇതു പരിഹരിക്കാന്‍ വാര്‍ഡനെ പുനഃസ്ഥാപിക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണം.


May 03
12:53 2016

Write a Comment