reporter News

ഗതാഗതക്കുരുക്കില് വലയുന്ന കരുനാഗപ്പള്ളി




ഫാത്തിമ നൗറിന്
സീഡ് റിപ്പോര്ട്ടര്
ഗവ.എച്ച്.എസ്.എസ്. & 
വി.എച്ച്.എസ്.എസ്. 
കരുനാഗപ്പള്ളി 
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഹൈസ്‌കൂള് ജങ്ഷനില് വിദ്യാര്ഥികളും മറ്റ് യാത്രക്കാരും ഗതാഗതക്കുരുക്കില് വലയുന്നു. 
ഹൈസ്‌കൂള് ജങ്ഷനില്ത്തന്നെ നാല് സ്‌കൂളുകളാണ് ഉള്ളത്. രാവിലെയും വൈകിട്ടും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഇതുവഴി നിരവധി ബൈക്കുകള് ചീറിപ്പായുന്നത് കുട്ടികളില് ഭീതിപരത്തുന്നു. ജില്ലയിലെ പ്രധാന വാണിജ്യകേന്ദ്രമായി മാറുന്ന കരുനാഗപ്പള്ളിയില് ആവശ്യമായ പാര്ക്കിങ് സൗകര്യമില്ല. റോഡിന് വീതി കുറവുമാണ്. ഫുട്പാത്തുകളും ഡിവൈഡറും ഇല്ല. 
വാഹനങ്ങളെ നിയന്ത്രിച്ചുവിടാനും വേഗം കുറയ്ക്കാനുമുള്ള സിഗ്‌നല് സംവിധാനം ഏര്‌പ്പെടുത്തണം. കാല്‌നടക്കാര്ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സീബ്ര ലൈനുകളും വേണം.


May 03
12:53 2016

Write a Comment