reporter News

മൂക്കുപൊത്താതെ വയ്യ


കൊട്ടിയം: മൈലക്കാട് ജങ്ഷനും സിത്താര ജങ്ഷനും ഇടയിലുള്ള സ്ഥലം മാലിന്യങ്ങള്‍ നിറഞ്ഞു. ദുര്‍ഗന്ധം കാരണം വഴിനടക്കാന്‍ പോലും പറ്റുന്നില്ല.
ദേശീയപാതയായതിനാല്‍ ധാരാളം വാഹനങ്ങളും കാല്‍നടയാത്രികരും ഇതിലൂടെ കടന്നുപോകുന്നുണ്ട്. രാത്രികാലങ്ങളില്‍ ആളുകള്‍ ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ പ്രദേശത്ത് ദുര്‍ഗന്ധം നിറഞ്ഞിരിക്കുന്നു.
അമൃത എസ്.
6ാം ക്ലാസ്, സീഡ് റിപ്പോര്‍ട്ടര്‍
കെ.പി.എം. മോഡല്‍ സ്‌കൂള്‍
മയ്യനാട് 

May 03
12:53 2016

Write a Comment