reporter News

അപകടങ്ങള്‍ പതിയിരിക്കുന്ന വെട്ടിയതോട് പാലം



കരുനാഗപ്പള്ളി: പടിഞ്ഞാറേകല്ലടയില്‍ അപകട ഭീഷണി മുഴക്കി വെട്ടിയതോട് പാലം അവിടെ നിലനില്‍ക്കുന്നു. കൊടും വളവിലും ഇറക്കത്തിനും താഴെയായിയാണ് ഈ ഇടുങ്ങിയപാലം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ചതായി പറയപ്പെടുന്ന ഈ പാലത്തിന്റെ കൈവരികള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അവിടെ ഇപേപ്പാള്‍ താത്കാലിക ഇരുമ്പ് കൈവരികള്‍ വച്ചിരിക്കുകയാണ്. പാലവും പാലത്തിന്റെ കാലും അടര്‍ന്നുവീണ് അകത്തെ കമ്പികള്‍ കാണത്തക്കവിധമായിരിക്കുന്നു. കഴിഞ്ഞകാലങ്ങളില്‍ ഒരുപാട് അപകടങ്ങളും മറ്റും ഈ പാലത്തില്‍ സംഭവിച്ചിരുന്നു. ഈ കഴിഞ്ഞ വര്‍ഷത്തില്‍ കൊടും ഇറക്കത്തില്‍നിന്ന് ദിശമാറി സ്‌കൂള്‍ ബസ് വളവിന് സമാപനമായി നില്‍ക്കുന്ന വീടിന്റെ മതിലും ഇടിച്ച് അകത്തുകയറുകയായിരുന്നു. ഇതുപോലെ ഒരു ഓട്ടോറിക്ഷയും പാലത്തിന്റെ കൈവരി തകര്‍ത്ത് പാലത്തിന്റെ താഴേക്ക് വീഴുകയുണ്ടായി. കൊടും വളവും കുത്തനെയുള്ള ഇറക്കവും കാരണം അപകടങ്ങള്‍ നിത്യസംഭവങ്ങളാണ്. ഏത് സമയം തലകുത്തനെ ഇടിഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്. ഒര്‍ുപാട് സ്‌കൂള്‍ ബസ്സുകളും, മറ്റ് ബസ് സര്‍വീസുകളും ഉള്ളതാണ് ഈ പാലത്തിലൂടെ. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ വികസന പ്രതീക്ഷയാണ് ഈ പാലം. ഈ ഇടുങ്ങിയ പാലത്തിന്റെ വളവ് മാറ്റി വീതി കൂട്ടിയാല്‍ ഇതുവഴി ഒരുപാട് സ്ഥലങ്ങളിലേക്ക് ബസ് സര്‍വീസും ഒരുപാട് വികസനവും ഇവിടെ സംഭവിക്കും. ഈ പാലത്തിന്റെ പണി തുടങ്ങാതെ ഇത് തകര്‍ന്നുവീണല്‍ ഒരുപാട് ചോദ്യങ്ങള്‍ക്കും നമ്മള്‍ ഉത്തരം കൊടുക്കേണ്ടതായിവരും.
അഖില്‍ കൃഷ്ണന്‍ ബി., സീഡ് റിപ്പോര്‍ട്ടര്‍, ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കരുനാഗപ്പള്ളി

May 03
12:53 2016

Write a Comment