reporter News

താന്നിക്കായലിനെ കൊലചെയ്ത് തടയണ



മയ്യനാട് ആരുടെയും ശ്രദ്ധ ലഭിക്കാതെ മയ്യനാട് താന്നിക്കായല്‍ നശിക്കുകയാണ്. മാലിന്യം നിറയുന്ന കായലില്‍ മത്സ്യസമ്പത്തിന്റെ അളവും ഗണ്യമായി കുറഞ്ഞു.
പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ എന്നിവ തള്ളാനുള്ള ഒരിടമായി കായലിനെ കാണുന്നത് തടയണം. നേരത്തെ പാലം പണിക്കായി കെട്ടിയ ബണ്ട് പണികഴിഞ്ഞിട്ടും നീക്കിയിട്ടില്ല. ഇത് കായലില്‍നിന്ന് കടലിലേക്കുള്ള ഒഴുക്കിനെ ബാധിച്ചു. കായലില്‍നിന്ന് മണ്ണെടുക്കുന്നതായും അറിയാന്‍ കഴിഞ്ഞു. കായലിന്റെ ഇന്നത്തെ അവസ്ഥ മയ്യനാട് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. നടപടിക്ക് കാത്തുനില്‍ക്കുകയാണ് കെ.പി.എം. മോഡല്‍ സ്‌കൂളിലെ സീഡ് ക്ലബ്ബ്.
ദേവാനന്ദ് എസ്., സീഡ് റിപ്പോര്‍ട്ടര്‍
കെ.പി.എം. മോഡല്‍ സ്‌കൂള്‍, മയ്യനാട്

May 03
12:53 2016

Write a Comment