reporter News

അത് കമ്പമല്ല സ്‌ഫോടനം



പരവൂര്:  ഈ വര്ഷത്തെ കമ്പം കമ്പമല്ല, സ്‌ഫോടനമായിരുന്നന്നെന്ന് ചികിത്സയിലുള്ള മധുസൂദനന് പിള്ള പറഞ്ഞു. 40 വര്‍ഷമായി താന്‍ ക്ഷേത്രത്തിലെ കമ്പം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെടിക്കെട്ടപകടത്തില് പരിക്കേറ്റ് ഗവ. രാമറാവു ആസ്പത്രിയില് ചികിത്സയില് കഴിയുന്നവരെ കലയേ്ക്കാട് ഐശ്വര്യ പബ്‌ളിക് സ്‌കൂളിലെ വിദ്യാര്ഥികള് സന്ദര്ശിച്ചു. സ്‌കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിലാണ് കുട്ടികള് ആസ്പത്രിയിലെത്തിയത്. ചികിത്സയിലിരിക്കുന്നവര്ക്ക് ധനസഹായവും നല്കി.  സഹോദരിയും ഭര്ത്താവും സ്‌ഫോടനത്തില് മരിച്ച അനിതയെയും കണ്ടു. ഉറ്റവരുടെ വേര്പാടാണ് ശരീരത്തിനേറ്റ മുറിവിനേക്കാള് അനിതയെ ദുഃഖിപ്പിക്കുന്നത്. കച്ചവടത്തിനാണ് അനിത പുറ്റിങ്ങലെത്തിയത്.  
 പേടിപ്പെടുത്തുന്ന ശബ്ദമായിരുന്നു ഇത്തവണത്തെ കമ്പത്തിനെന്ന് വര്ഷങ്ങളായി കമ്പം കാണുന്നവര് അഭിപ്രായപ്പെടുന്നു.
 ആസ്പത്രി അധികൃതരുടെയും ജീവനക്കാരുടെയും സ്‌നേഹപൂര്വമായ സമീപനം തങ്ങള്ക്ക് ആശ്വാസം പകര്ന്നതായി ദുരന്തബാധിതര് പറയുന്നു.
 ശ്രീഹരി എസ്.ആര്. &  ശ്രീനന്ദന എസ്.എന്.
 ഐശ്വര്യ പബ്‌ളിക്  സ്‌കൂള് കലയേ്ക്കാട്


May 04
12:53 2016

Write a Comment