reporter News

സാംസ്‌കാരികഭൂമിയോ ദുരന്തഭൂമിയോ



പരവൂര്: നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് പുറ്റിങ്ങല് ദേവീക്ഷേത്രത്തിന്. ഗരുഡന്‍ തൂക്കം, വെടിവഴിപാട്, പൊങ്കാല, കുതിരയെടുപ്പ്, വെടിക്കെട്ട്, ഗജവീരന്മാര് എന്നിവയോടുകൂടി വര്ഷങ്ങളായി മീനഭരണി ഉത്സവം നടന്നുവരുകയാണ്. എന്നാല്, ഇന്ന് ഒരിക്കലും ഉണങ്ങാത്ത മുറിവുകളുമായി പരവൂര് തേങ്ങുകയാണ്. ദേവരാജന് മാസ്റ്റരെയും കെ.സി.കേശവപിള്ളയെയും മറന്നുകൊണ്ട് ലോകജനതയുടെ മനസ്സില് പരവൂര് എന്ന് കേള്ക്കുമ്പോള് വെടിക്കെട്ടപകടമാവും ഓടിയെത്തുക. ഒരിക്കലും നടക്കാന് പാടില്ലാത്ത മനുഷ്യനിര്മിത ദുരന്തമാണുണ്ടായത്. ഞങ്ങളുടെ നാട്ടിലെ വെടിക്കെട്ടപകടം തൃശ്ശൂര് പൂരത്തിന്റെ നടത്തിപ്പിനെയും സാരമായി ബാധിച്ചു. ഞങ്ങളുടെ മണ്ണിന്റെ പരിപാവനത നഷ്ടമായിരിക്കുന്നു. എന്നാല്, വാക്കുതരുന്നു; ഇതില്‌നിന്നെല്ലാം വൈകാതെതന്നെ ഞങ്ങള് ഉയിര്‌ത്തെഴുന്നേല്ക്കും.

 അഞ്ജലി അശോക്,
 എസ്.എന്.വി.ജി.എച്ച്.എസ്. പരവൂര് 

May 04
12:53 2016

Write a Comment