reporter News

മാലിന്യക്കലവറയായി വഴിമാറിയ നെല്ലറ



വിനായക് എസ്.നായര്‍
കേന്ദ്രീയവിദ്യാലയം
കൊല്ലം
കൊല്ലം: കൊല്ലംതേനി ദേശീയപാതയില്‍ അഞ്ചാലുംമൂടിനും താന്നിക്കമുക്കിനും ഇടയ്ക്കായി പനയം, തൃക്കടവൂര്‍ പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന ഏലായാണ് പാവൂര്‍ വയല്‍. ഒരുകാലത്ത് പെരിനാടിന്റെ പ്രധാനപ്പെട്ട നെല്ലറയായിരുന്നു പാവൂര്‍ വയല്‍. എന്നാല്‍ ഇന്ന് ഇവിടെ കൃഷി പൂര്‍ണമായി നിലച്ചിരുന്നു. മാലിന്യം തള്ളുന്ന സ്ഥലമായി ഇവിടം മാറിയിരിക്കുന്നു. 
മൂക്ക് പൊത്തിയല്ലാതെ ഇതുവഴി സഞ്ചരിക്കാന്‍ കഴിയില്ല. വയലിനുകുറുകെ അഷ്ടമുടിക്കായലില്‍ ചേരുന്ന ചാലില്‍ കറുത്തനിറമുള്ള വെള്ളം കെട്ടിക്കിടക്കുന്നു. കുപ്പിച്ചില്ലുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് വയലിലിറങ്ങാന്‍ ഭയമാണ്. 
അറവുശാലകളില്‍നിന്നും രാത്രിയില്‍ രഹസ്യമായി തള്ളുന്ന മാലിന്യം കഴിക്കാന്‍ കൂട്ടത്തോടെവരുന്ന നായ്ക്കള്‍ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും ഭീഷണിയാണ്. വയലിന്റെ തീരത്തുള്ള വെട്ടുവിള കോളനിയിലെ നിവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും ത്വഗ്രോഗങ്ങള്‍ കാണുന്നു. അധികൃരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണം.


May 04
12:53 2016

Write a Comment