reporter News

സ്ഥലമില്ലാതെ വലയുന്ന വിദ്യാര്‍ഥികള്‍





ഫാത്തിമ നൗറിന്‍
ഗവ. എച്ച്.എസ്.എസ്. ആന്‍ഡ് 
വി.എച്ച്.എസ്.എസ്.
കരുനാഗപ്പള്ളി
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികളും അധ്യാപകരും നിന്നുതിരിയാന്‍ സ്ഥലമില്ലാതെ വലഞ്ഞുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ വെറും 1500 കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള സൗകര്യം മാത്രമേയുള്ളു.
 അപ്പര്‍ പ്രൈമറിയും ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറിയും വി.എച്ച്.എസ്.സി.യും ഉള്ള ഈ സ്‌കൂള്‍ വെറും രണ്ട് ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്.
സ്ഥലപരിമിതി കാരണം കുട്ടികള്‍ വേനല്‍ക്കാലത്തുപോലും ആസ്‌ബെസ്റ്റോസ് ഷീറ്റില്‍ ഇരുന്നാണ് പഠിക്കുന്നത്. അത് കുട്ടികള്‍ക്ക് പഠനത്തിന് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സ്‌കൂള്‍ എന്നത് വെറും പഠനത്തിനുവേണ്ടി മാത്രമല്ല, കലാകായികരംഗങ്ങളില്‍ കുട്ടികളെ മുന്നോട്ടു കൊണ്ടുവരേണ്ടതിന് വേണ്ടിക്കൂടിയുള്ളതാണ്. എന്നാല്‍ ഈ സ്‌കൂളില്‍ പഠനത്തില്‍ മാത്രം കുട്ടികള്‍ ഒതുങ്ങിക്കൂടുകയാണ്. സ്ഥലപരിമിതി കാരണം അവര്‍ക്ക് പി.ടി.ക്കുപോലും കഴിയുന്നില്ല. അതുകൊണ്ടുതന്നെ പി.ടി. എന്ന പീരീഡില്‍ കുട്ടികള്‍ ക്ലാസില്‍ ചില വാചകങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടുകയാണ്. അതുമാത്രമല്ല സര്‍ക്കാര്‍ പദ്ധതികളായ എസ്.പി.എല്‍., എന്‍.സി.സി. പോലുള്ളവയ്ക്ക് അനുസൃതമായി പരേഡ് ചെയ്യാന്‍കൂടി സ്‌കൂളില്‍ സ്ഥലമില്ല. അഞ്ചുവര്‍ഷം കൂടുമ്പോള്‍ കടന്നുവരുന്ന പുതിയ സര്‍ക്കാര്‍ ആരംഭവര്‍ഷത്തില്‍ വികസനത്തിനായി ഓരോ പദ്ധതിക്ക് രൂപംനല്‍കുമ്പോഴും വികസനത്തില്‍ പങ്കുവഹിക്കേണ്ട വിദ്യാര്‍ഥികള്‍ ഇത്തരം വികാസത്തില്‍ പങ്കുചേരുന്നില്ല എന്നത് ഏറെ ദുസ്സഹമാണ്. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികളുടെ നല്ല ഭാവിക്കായി ഈ സ്‌കൂളിലെ സ്ഥലപരിമിതിക്ക് ഒരു നല്ലമാര്‍ഗ്ഗം കണ്ടെത്തണമെന്നത് വളരെ അനിവാര്യമാണ്.


May 04
12:53 2016

Write a Comment