reporter News

അപകടഭീഷണി മുഴക്കി കെ.എസ്.ആര്‍.ടി.സി.



ആര്‍ദ്ര എം.വിജയരാജ്
കേന്ദ്രീയ വിദ്യാലയ, 
കൊല്ലം
കൊല്ലം: ജീവനും കൈയില്‍ പിടിച്ചുവേണം ആശ്രാമം ലിങ്ക് റോഡിന് സമീപമുള്ള മത്സ്യ മാര്‍ക്കറ്റില്‍ പോകാന്‍. റോഡിന്റെ ഒരുവശത്ത് വ്യാപാരവും മറുവശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയുമാണ്. 
കഷ്ടിച്ച് ഒരുവാഹനത്തിന് മാത്രം പോകാന്‍ കഴിയുന്ന റോഡിലൂടെയാണ് കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ മരണപ്പാച്ചില്‍. രണ്ടോ മൂന്നോ മിനിറ്റിന്റെ ലാഭത്തിനുവേണ്ടിയാണ് നഗരം ചുറ്റാതെ പൊതുജനത്തിന്റെ ജീവനുതന്നെ ഭീഷണിയായിട്ടുള്ള ഈ പ്രവൃത്തി. ഈയിടെ കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് ഒരു ഓട്ടോ ഡ്രൈവര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നിട്ടും അധികൃതര്‍ ഒരുനടപടിയും സ്വീകരിച്ചില്ല. 


May 04
12:53 2016

Write a Comment