reporter News

സൈക്കിള്‍ മാത്രം മതിയോ?


നന്ദന മനോജ്,
ട്രിനിറ്റിലൈസിയം
നാന്തിരിക്കല്‍

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഞങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടത്ര പ്രാധാന്യം പ്രകടനപത്രികകളില്‍ നല്‍കിയിട്ടില്ല. അതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ ഞങ്ങളുടെ ആവശ്യം തിരഞ്ഞെടുക്കപ്പെടുന്ന നേതാവിനെ അറിയിക്കുന്നു.
 സൈക്കിള്‍ തരുന്നതിനൊപ്പം അത് ഓടിക്കാന്‍ സുഗമമമായ ഒരുപാതകൂടി ഒരുക്കിത്തരണം. അതിനായി സ്‌കൂള്‍ സമയം ഓഫീസ് സമയത്തില്‍നിന്ന് മാറ്റി ക്രമീകരിക്കുകയോ സ്‌കൂള്‍ തുടങ്ങുന്നതിനും പിന്‍പുമുള്ള 30 മിനിറ്റ് സമയം സ്‌കൂളിലേക്കുള്ള പാതയില്‍ വേഗനിയന്ത്രണം കര്‍ശനമാക്കി ഗതാഗത നിയന്ത്രണത്തിലൂടെ ഞങ്ങളുടെ യാത്ര സുഗമമാക്കുകയോ ചെയ്യണം.
 ഓരോ ടേമിനുമായി പ്രത്യേകം പ്രത്യേകം പുസ്തകങ്ങള്‍ ആക്കുകയോ ഒരുദിവസം ഒരുവിഷയത്തിന് ഒന്നിലധികം പിരീഡുകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്ത് ബാഗിന്റെ അമിതഭാരം ഒഴിവാക്കണം. സ്‌കൂള്‍ ഗേറ്റില്‍ പ്രത്യേക സെന്‍സറിലൂടെ ബാഗിന്റെ ഭാരം കണക്കാക്കുകയും അമിതഭാരം ചുമപ്പിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടി എടുക്കുകയും വേണം. സ്‌കൂളില്‍ ശുചിത്വമുള്ള വെള്ളവും ശൗചാലയങ്ങളും ഉറപ്പുവരുത്തണം.
 വായനാ പീരീഡുകള്‍, പി.ടി. പീരിഡുകള്‍ എന്നിവ കൃത്യമായി ഉപയോഗപ്പെടുത്തുന്നു എന്ന് ഉറപ്പുവരുത്തുക.
 വേനല്‍ക്കാലത്തുള്ള അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കുക
 രാഷ്ട്രീയ പണിമുടക്കുകളിലൂടെ ഞങ്ങളുടെ അധ്യയനം തടസ്സപ്പെടുത്താതിരിക്കുക.


May 04
12:53 2016

Write a Comment