reporter News

ഞങ്ങള്‍ക്കായി സ്റ്റുഡന്റ്‌സ് ഒണ്‍ലി ബസ്സുകള്‍


എ.വി.ഐശ്വരി, 
ജി.എച്ച്.എസ്.എസ്. 
അഞ്ചാലുംമൂട്
ദിനംപ്രതി നാം ഓരോരുത്തരും കാണുന്ന കാഴ്ചയാണ് സ്‌കൂള്‍കുട്ടികള്‍ക്ക് നേരെയുള്ള ബസ്സുകാരുടെ വിവേചനം.
 കുട്ടികളെ കണ്ടാലുടന്‍ വിട്ടോടാ ദേ സ്‌കൂള്‍ പിള്ളേര്‍ എന്ന് പറഞ്ഞ് ഡബിള്‍ ബെല്ലടിച്ച് ചീറിപ്പോകുന്ന ബസ്സുകള്‍ കേരളത്തിലെ നിരത്തുകളില്‍ സ്ഥിരം കാഴ്ചയായിരിക്കുന്നു. ഒരു രൂപ ടിക്കറ്റിന്റെ പേരിലുള്ള ശകാരവും കളിയാക്കലുകളും സീറ്റുണ്ടെങ്കിലും ബാഗും തൂക്കിനില്‍ക്കേണ്ടിവരുന്ന അവസ്ഥയും ബസ് യാത്രക്കാരായ ഓരോ സ്‌കൂള്‍കുട്ടിക്കും നേരിടേണ്ടിവന്നിട്ടുണ്ട്. ബസ്സിന്റെ പുറകിലെ കമ്പിയില്‍ തൂങ്ങിയും തിരക്കുമൂലം ഫുട്‌ബോര്‍ഡില്‍ നിന്നും യാത്രചെയ്ത് എത്ര കുട്ടികളുടെ ജീവനാണ് പൊലിഞ്ഞുപോയിട്ടുള്ളത്.
കേരളത്തിലെ കുട്ടികളില്‍ 30% പേര്‍ക്കുമാത്രമാണ് സ്‌കൂള്‍ ബസ്സുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നത്. 
ബാക്കി 70ശതമാനം കുട്ടികളും ലൈന്‍ ബസ്സിനെയാണ് ആശ്രയിക്കുന്നത്. ഈ അവസ്ഥയ്ക്ക് ഒരു അറുതിവരുത്താനായി എന്തുകൊണ്ട് സ്‌കൂള്‍ കുട്ടികള്‍ക്കായി സ്റ്റുഡന്റ്‌സ് ഒണ്‍ലി ബസ്സുകള്‍ അനുവദിച്ചുകൂടാ?  മറ്റുള്ള ബസ്സുകള്‍ ഓടുന്ന റൂട്ടില്‍ത്തന്നെ സ്‌കൂള്‍ കുട്ടികള്‍ക്കായി തുച്ഛമായ നിരക്കില്‍ സുരക്ഷിതമായി യാത്രചെയ്യാന്‍ കഴിയുന്ന ഒരു ബസ് ഓരോ റൂട്ടിലും ഉണ്ടാകണം. കുട്ടികളുടെ സുരക്ഷിതയാത്രയ്ക്കായി കുറഞ്ഞ നിരക്കില്‍ ഒരു ബസ്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഭരണത്തില്‍വരുന്ന സര്‍ക്കാര്‍ മുതിര്‍ന്നവരുടെ ആവശ്യങ്ങള്‍മാത്രമല്ല, നാളത്തെ പൗരന്മാരായ ഞങ്ങളുടെ ആവശ്യവും അംഗീകരിക്കണം.


May 04
12:53 2016

Write a Comment