SEED News

പഠനത്തിലും കൂത്തുപറമ്പ് എച്ച്.എസ്.എസ്സിലെ സീഡ് വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ്


കൂത്തുപറമ്പ്: കൃഷിയില്‍ മാത്രമല്ല പഠനത്തിലും കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ഥികള്‍ എ പ്ലസ് നേട്ടം കൈവരിച്ചു. ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.രാഘവന്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി.കെ.ചന്ദ്രമതി അധ്യക്ഷതവഹിച്ചു. അസി. കൃഷി ഡയറക്ടര്‍ എ.കെ.വിജയന്‍ ഉപഹാരങ്ങള്‍ നല്‍കി. 
   മാതൃഭൂമി സീഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രാജന്‍, പി.എം.ദിനേശന്‍, എം.റഫീഖ്, കെ.കെ.മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.


May 27
12:53 2016

Write a Comment

Related News