environmental News

മാലീലോയ്ക്ക് ഒരു മകന്‍ പിറന്നു

ഡാലസ് മൃഗശാലയില്‍ ഒരു കുഞ്ഞ് അതിഥി എത്തി. മാലീലോ എന്ന ആഫ്രിക്കന്‍ ആനയ്ക്ക്  ഈയിടെ ജനിച്ച ആണ്‍കുട്ടി പക്ഷേ ഭാരത്തിന്റെ കാര്യത്തില്‍ അത്ര ചെറുതൊന്നുമല്ല കേട്ടോ .

സ്വാസിലാന്റില്‍ നിന്നും വരള്‍ച്ചക്കാലത്ത്  രക്ഷിച്ചതാണ് മാലീലോയെന്ന പെണ്ണാനയെ.  അന്ന് അവള്‍ ഗര്‍ഭിണിയായിരുന്നു .  പോഷകാഹാര കുറവാകാം കാരണം , പാവം കുഞ്ഞാന ജനിച്ചപ്പോള്‍ 175 പൌണ്ട് മാത്രമേ ഭാരമുണ്ടായിരുന്നുള്ളൂ . 150 പൌണ്ട് എങ്കിലും വേണം ഒരു ആഫ്രിക്കന്‍ ആനക്കുഞ്ഞിന് എന്നുള്ളത് വെച്ച് നോക്കിയാല്‍  അത്ര വലിയ പ്രശ്നമില്ല താനും . ഈ കുഞ്ഞിനു മൂന്നടി പൊക്കമുണ്ട് . ആനയുടെ ഗര്‍ഭകാലം ഇരുപത്തി രണ്ടു മാസമാണ് .

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഐക്യ രാഷ്ട്ര നാടുകളില്‍ ജനിയ്ക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍ ആനക്കുട്ടിയാണ് മാലീലോയുടെ മകന്‍ . മൃഗശാല അധികൃതര്‍ അവനു ഇത് വരെ പേരിട്ടിട്ടില്ല . 

കുറഞ്ഞത് നൂറ് ആഫ്രിക്കന്‍ ആനകളാണ് മനുഷ്യനാല്‍ ഒരു ദിവസം കൊല്ലപ്പെടുന്നത്.  ആഫ്രിക്കയില്‍ നിന്നും രക്ഷിക്കപ്പെട്ടു ഐക്യ രാഷ്ട്ര നാടുകളില്‍ എത്തിച്ച 17 ആനകളില്‍ ഒന്നാണ് മാലീലോ

ലക്ഷ്മി നവപ്രഭ
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഡാലസ് മൃഗശാല

May 31
12:53 2016

Write a Comment