reporter News

പള്ളിക്കലാറിന്റെ തീരം പാര്‍ക്കായി ഉപയോഗപ്പെടുത്തണം


ആനന്ദ്.എസ്.
കരുനാഗപ്പള്ളി കരുനാഗപ്പള്ളി നഗരസഭയില്‍ പള്ളിക്കലാറിന്റെ തീരത്തെ മനോഹരമായ പ്രദേശം കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന പാര്‍ക്കായി വികസിപ്പിക്കണം.
നഗരത്തില്‍ നിന്നും അരകിലോമീറ്റര്‍ മാത്രം അകലെ തേവര്‍കാവ് ക്ഷേത്രത്തിന് സമീപമാണ് വിദ്യാര്‍ത്ഥികള്‍ക്കിടിയില്‍ ഹവ്വാബീച്ച് എന്നറിയപ്പെടുന്ന മനോഹരമായ പ്രദേശമുള്ളത്.  പള്ളിക്കലാറിന്റെ തീരത്ത് പച്ചിപ്പ് നിറഞ്ഞ ഈ പ്രദേശം ആരുടെയും മനം മയക്കുന്നു.  എന്നാല്‍, ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണിവിടം.  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കായലില്‍ നീന്തുന്നതിനും, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുമായി ഇവിടെ എത്തുന്നത് പതിവാണ്.  പലപ്പോഴും സമീപവാസികളാണ് ഈ വിവരം നഗരത്തിലെ സ്‌കൂളുകളില്‍ അറിയിക്കുന്നത്.
നഗരസഭ ഇവിടെ ഒരു പാര്‍ക്ക് നിര്‍മ്മിച്ചാല്‍ അത് നാടിന് ഏറെ പ്രയോചനം ചെയ്യും.  പാര്‍ക്കിനോടൊപ്പം മുതിര്‍ന്ന പൗരന്‍മാര്‍ക്കായി വിശ്രമ സ്ഥലവും, വായനാശാലയും നിര്‍മ്മിക്കണം.  വട്ടക്കായലിന്റെ ഇരുകരകളിലെയും ദൃശ്യഭംഗി ആസ്വദിക്കാന്‍ സാധിക്കുംവിധം സുരക്ഷിതമായ ബോട്ടിങ് സൗകര്യം കൂടി ഒരുക്കിയാല്‍ കരുനാഗപ്പള്ളിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് ഏറെ മുതല്‍ക്കൂട്ടാകും.  ഇവിടെനിന്നും ടി.എസ്. കനാലിലേക്കും ബോട്ടിങ് നടത്താനാകും.  വര്‍ഷത്തില്‍ രണ്ട് വള്ളംകളികള്‍ നടക്കുന്ന പ്രദേശം കൂടിയാണിത്.  ഈ ജലോത്സവങ്ങളെക്കൂടി വിനോദ സഞ്ചാര സാധ്യതകളുടെ ഭാഗമാക്കാനും സാധിക്കും.
പ്രകൃതിരമണീയത ആസ്വദിക്കാനും, ലഹരിവിരുദ്ധവും, മാലിന്യവിമുക്തവുമായ ഒരു പ്രദേശമായി ഈ സ്ഥലത്തെ മാറ്റാനുള്ള ശ്രമം നഗരസഭാ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
ആനന്ദ്.എസ്.
സീഡ് ക്ലബ്ബ്,
ഗവ.എച്ച്.എസ്.എസ്. കരുനാഗപ്പള്ളി

June 13
12:53 2016

Write a Comment