reporter News

മതങ്ങള്‍ക്കപ്പുറം റാഹേലിന് തുണയായി തങ്കമണിയമ്മ


സീഡ് റിപ്പോര്‍ട്ടര്‍ : ഗൗരി പാര്‍വ്വതി


ജാതിയുടേയും മതത്തിന്റേയും വേര്‍തിരിവുകള്‍ക്കപ്പുറം ഓടനാവട്ടം, കൊമ്പാറ കൊടിയയ്യത്തുവീട്ടില്‍ 75 വയസ്സുകാരി റാഹേലിന് തുണയായത് സ്വന്തം നാട്ടുകാരിയായ തങ്കമണിയമ്മയാണ്. സംരക്ഷിക്കാന്‍ ആരുമില്ലാതെ, കേറിക്കിടക്കാന്‍ ഇടമില്ലാതെ രോഗാതുരയായ അവിവാഹിതയായ റാഹേല്‍ അമ്മ ആത്മഹത്യയ്ക്ക് ഒരുങ്ങിയപ്പോഴാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുറവൂര്‍ വടയത്ത് വീട്ടില്‍ തങ്കമണിയമ്മ ഒരു കൂടപ്പിറപ്പിനെ പോലെ കൈപിടിച്ച് സ്വന്തം വീട്ടിലേക്ക് കൊുപോയത്. പഠിപ്പിച്ച് വലിയ ജോലിക്കാരിയാക്കി അന്യസ്ഥലത്തേക്ക് വിവാഹം ചെയ്തുവിട്ട റാഹേലിന്റെ സഹോദരി ഒരു ദിവസം വീടും വസ്തുവും വില്‍ക്കുന്നതിനു വേി റാഹേലിനെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. റാഹേലിന് ആത്മഹത്യ അല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലായിരുന്നു. അവിടെയാണ് തങ്കമണിയമ്മ തുണയായത്. കൂലിപ്പണിക്കു പോയാണ് തങ്കമണിയമ്മ ഇത്രയും നാളും റാഹേലിനെ സംരക്ഷിച്ചത്. ഇപ്പോള്‍ തങ്കമണിയമ്മയ്ക്ക് ജോലിക്ക് പോകാന്‍ വയ്യാതായി. രു പേര്‍ക്കും വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാണ്. തങ്കമണിയമ്മ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചു. നല്ല മനസ്സുള്ളവരുടെ സഹായം തേടുകയാണ് ഇവര്‍. സ്വന്തം മാതാപിതാക്കളെ പോലും വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കുന്ന ഈ കാലത്ത് സമൂഹത്തിന് മാതൃകയാണ് തങ്കമണിയമ്മയുടെ ജീവിതം. ചെപ്ര എസ്സ്.എ.ബി. യു.പി.എസ്സ് സീഡ് ക്ലബ്ബ് തങ്കമണിയമ്മയെ ആദരിച്ചു. മാസന്തോറും ഒരു തുക പെന്‍ഷനായി നല്‍കാനും കുട്ടികള്‍ തീരുമാനിച്ചു. വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ ്‌ഹെഡ്മിസ്ട്രസ് എസ്സ്.മണിയമ്മ സീഡ് കോഡിനേറ്റര്‍മാരായ കെ.എസ്.ഷിജുകുമാര്‍, കെ.ആര്‍. സന്ധ്യാകുമാരി, കെ.എസ്. അമ്പിളി, സീഡ് ക്ലബ്ബ് അംഗങ്ങളായ ഗൗരി, പാര്‍വ്വതി, അക്ഷയ, അതുല്യ, സൂര്യ, നിവേദ്, ആശിഷ്, അനന്തു, റീനാ രാജു തുടങ്ങിയവര്‍ പങ്കെടുത്തു.





June 20
12:53 2016

Write a Comment