reporter News

സ്വാശ്രയബോധം വളര്‍ത്തി തൃക്കുറ്റിശ്ശേരി യു.പി.സ്‌കൂള്‍

കോഴിക്കോട്: തൃക്കുറ്റിശ്ശേരി ഗവണ്മെന്റ് യു.പി.സ്‌കൂളിലെ പരിസ്ഥിതി പ്രവര്‍ത്തകരായ കുട്ടികള്‍ക്ക് അവധി ദിവസങ്ങളില്ല. ഒഴിവു ദിനങ്ങളിലും വിദ്യാലയത്തിലെത്തി സ്വാശ്രയഗ്രാമം യാഥാര്‍ത്ഥ്യമാക്കുകയാണിവര്‍. സ്വാശ്രയബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ നിര്‍മ്മിച്ചും വില്പന നടത്തിയും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചും മാതൃകയാവുകയാണിവര്‍. ദേശാഭിമാനവും സ്വാത്രയ ബോധവും ചരിത്രജ്ഞാനവും ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കുട്ടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. വിവിധ വലിപ്പത്തിലും നിറത്തിലുമുള്ള കുടകള്‍, പേപ്പര്‍ ബാഗ്, സോപ്പ്, പല്‍പ്പൊടി ,ഡിറ്റര്‍ജന്റ് പൗഡര്‍ എന്നിവ കുട്ടികള്‍ നിര്‍മിക്കുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പരിശീലകരായും അധ്യാപകരും കുട്ടികളും പങ്കെടുക്കുന്നു. വിദ്യാഭ്യാസമെന്നത് പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങി നില്‌കേണ്ടതല്ല എന്ന ബോധ്യത്തോടെ സംരംഭക ശീലത്തോടെ കുട്ടികള്‍ ആരംഭിച്ച ഈ പ്രവര്‍ത്തനങ്ങള്‍ ഏവരും മാതൃകയാക്കേണ്ടതാണ്.

June 25
12:53 2016

Write a Comment