environmental News

ഹരിതം ഔഷധം പദ്ധതിക്ക് തുടക്കമായി


എടക്കാട്: മാതൃഭൂമി സീഡും ഔഷധസസ്യ ബോര്‍ഡും ചേര്‍ന്ന് നടപ്പാക്കുന്ന ഹരിതം ഔഷധം പദ്ധതിക്ക് തുടക്കമായി. 
പദ്ധതിയുടെ മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് തല ഉദ്ഘാടനം എടക്കാട് പെര്‍ഫക്ട് ഇംഗ്ലീഷ് സ്‌കൂളില്‍ കളക്ടര്‍ പി.ബാലകിരണ്‍ നിര്‍വഹിച്ചു.
    പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രോത്സാഹനജനകമാണെന്ന് അദ്ദേഹം പറഞ്ഞു. വനവത്കരണത്തിന്റെ ഭാഗമായി ജില്ലയില്‍ മൂന്നുവര്‍ഷത്തിനിടെ 11 ലക്ഷത്തിലേറെ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചതായും കളക്ടര്‍ പറഞ്ഞു. പെര്‍ഫക്ട് ഇംഗ്ലീഷ് സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ഡോ. ഒ.ടി.യൂസഫ് അധ്യക്ഷത വഹിച്ചു. ഔഷധസസ്യ ബോര്‍ഡ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ. പയസ് ഔഷധസസ്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു. സ്‌കൂള്‍ ചെയര്‍മാന്‍ മുഹമ്മദ് അന്‍സാരി, മാനേജിങ് ഡയരക്ടര്‍ എ.ടി.അബ്ദുള്‍ സലാം, പ്രിന്‍സിപ്പല്‍ പ്രിയ പ്രമോദ് എന്നിവര്‍ സംസാരിച്ചു.
  അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി സീഡ് സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി.സുനിത പയറില്‍ നിര്‍മിച്ച ചിത്രം കളക്ടര്‍ക്ക് സമ്മാനിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്‍ സ്വാഗതവും യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് നന്ദിയും പറഞ്ഞു.
    ജില്ലയിലെ തിരഞ്ഞെടുത്ത 50 വിദ്യാലയങ്ങള്‍ക്കാണ് ഔഷധ സസ്യങ്ങള്‍ നല്കുന്നത്. സര്‍വസുഗന്ധി, ദന്തപാല, മുറിവൂറ്റി, ബ്രഹ്മി, നെല്ലി, കിരിയാത്ത്, പനിക്കൂര്‍ക്ക തുടങ്ങി 11 ഇനങ്ങളിലായി 30 സസ്യങ്ങള്‍ നല്‍കും.








June 28
12:53 2016

Write a Comment