SEED News

'പാഠം ഒന്ന് കൃഷിപാഠ'ത്തിലേക്ക് കിസാന്‍സഭ പച്ചക്കറിത്തൈകളും വളങ്ങളും നല്‍കി

അരൂര്‍: എരമല്ലൂര്‍ ഗവ. എന്‍.എസ്. എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയും മാതൃഭൂമി സീഡും ചേര്‍ന്ന് തുടക്കം കുറിച്ച 'പാഠം ഒന്ന്  കൃഷിപാഠം' പദ്ധതിയിലേക്ക് അഖിലേന്ത്യാ കിസാന്‍സഭ തൈകളും ജൈവവളങ്ങളും നല്‍കി. ഓണ അവധിക്കുശേഷമുള്ള അധ്യയന ദിവസങ്ങളില്‍ ഉച്ചഭക്ഷണത്തിന് ജൈവ പച്ചക്കറികള്‍ ലഭ്യമാക്കാനുള്ള പദ്ധതിക്കാണ് സ്‌കൂളില്‍ തുടക്കമായത്. 
 എസ്.എം.സി. ചെയര്‍മാന്‍ എസ്.അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. കിസാന്‍ സഭ അരൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ ഖാദര്‍ തൈകളുടെയും വളങ്ങളുടെയും വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.ജെ.ഷീല, എം.പി.ടി.എ. ചെയര്‍പേഴ്‌സണ്‍ കലാദേവി, കെ.പി.ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.  


June 28
12:53 2016

Write a Comment

Related News