reporter News

ഞങ്ങള്‍ക്കും വേണ്ടേ കായിക അധ്യാപകന്‍


കുലശേഖരപുരം: കുലശേഖരപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യു.പി. വിഭാഗം കുട്ടികള്‍ക്ക് കായിക വിദ്യാഭ്യാസം ലഭിക്കുന്നില്ല. ഇതുവരെ കായിക അധ്യാപകരെ നിയമിക്കാത്തതാണ് കാരണം.
 പാഠ്യ പദ്ധതിയില്‍ കായിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി പ്രത്യേക പാഠപുസ്തകവും പരീക്ഷയും നടത്തിവരുന്നു. എന്നാല്‍, ഞങ്ങള്‍ക്ക് പരിശീലനത്തി്‌നോ പരീക്ഷാ നടത്തിപ്പിനോ കായിക അധ്യാപകരില്ല. കുട്ടികളുടെ മാനസികവും കായികവുമായ വളര്‍ച്ച ലക്ഷ്യമിടുന്ന വിദ്യാഭ്യാസ രീതിയില്‍ കായിക അധ്യാപകന്റെ പങ്ക് വളരെ വലുതാണല്ലോ. ആഴ്ചയില്‍ മൂന്ന് പീരിയഡ് കായിക വിദ്യാഭ്യാസത്തിനായി ടൈംടേബിളില്‍ നീക്കിവച്ചിട്ടുമുണ്ട്. എന്നാല്‍, ഈ പീരിയഡുകള്‍ ഞങ്ങള്‍ക്ക് ക്ലാസ്മുറികളില്‍തന്നെ ചിലവഴിക്കുകയാണ്.
 സര്‍ക്കാര്‍ സ്‌കൂളായിട്ടും ഞങ്ങളുടെ വിദ്യാലയത്തില്‍ മോശമല്ലാത്ത ഭൗതിക സാഹചര്യം ലഭ്യമാണ്. കയര്‍ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ പരിശീലനം ലഭ്യമായ ഒരു കായിക അധ്യാപകനെ നിയമിക്കാന്‍ അധികാരികള്‍ മനസ്സുവെക്കണം. പ്രദേശത്തുനിന്ന് കായികതാരങ്ങളെ വാര്‍ത്തെടുക്കാനും നല്ല രീതിയിലുള്ള കായികപരിശീലനം നടപ്പിലാക്കാനും ഇത് സഹായകമാകും.
  ഞങ്ങളെപ്പോലെ കായിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരുകൂട്ടം കുട്ടികളുടെ  പ്രശ്‌നങ്ങള്‍ ഉടന്‍തന്നെ പരിഹരിക്കണം. ഇതുസംബന്ധിച്ച് അധികാരികള്‍ക്ക് നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് സീഡ് ക്ലബ് അംഗങ്ങള്‍.

അശ്വതി ബി.
സീഡ് റിപ്പോര്‍ട്ടര്‍
കുലശേഖരപുരം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍



July 01
12:53 2016

Write a Comment