reporter News

ഹരിതം ഔഷധം തുടങ്ങി


ആന്‍സി തോമസ്
സീഡ് റിപ്പോര്‍ട്ടര്‍
ഗവ.മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ കൊല്ലം

കൊല്ലം: ഗവ.മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍  ഔഷധസസ്യപരിപാലനം ആരംഭിച്ചു. സ്‌കൂള്‍ വളപ്പില്‍ വിവിധയിനം ഔഷധസസ്യങ്ങള്‍ നട്ടു.  സീഡ് ക്ലബ് അംഗങ്ങള്‍ ഔഷധസസ്യങ്ങള്‍ പരിപാലിക്കും.

മാതൃഭൂമിയും സംസ്ഥാന ഔഷധസസ്യബോര്‍ഡും ചേര്‍ന്ന് നടപ്പാക്കുന്ന ഹരിതം ഔഷധം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സ്‌കൂളില്‍ ജില്ലാ ജഡ്ജി ജൂലായ് ഒന്നിന് നിര്‍വഹിച്ചു.
 
30 ഔഷധസസ്യങ്ങളാണ് സ്‌കൂളിന് ലഭിച്ചത്. ഞാവല്‍, കറിവേപ്പ്, മരമഞ്ഞള്‍, കൂവളം, ഉങ്ങ്, കണിക്കൊന്ന, കൊപ്പാല, മുക്കണ്ണന്‍ പേഴ്, നെല്ലി, ഇലഞ്ഞി എന്നിവയുടെ തൈകളാണ് ആദ്യഘട്ടത്തില്‍ നട്ടത്. ഇത് ഭാവിയില്‍ നല്ലൊരു ഔഷധസസ്യ ഉദ്യാനമാക്കി മാറ്റാന്‍ സ്‌കൂളിലെ സീഡ് ക്ലബ് തീരുമാനിച്ചു.

July 04
12:53 2016

Write a Comment