reporter News

പുഴയിലേക്ക് മാലിന്യമെറിയുന്നു; സ്കൂളിലും ഇരിക്കാനാവുന്നില്ല


കുപ്പപ്പുറം സ്കൂളിനരികിൽ അടിഞ്ഞ പശുവിന്റെ ജഡം
പമ്പാനദിയുടെ കൈവഴിയരികിലാണ് എന്റെ സ്കൂൾ. എല്ലാ മാലിന്യങ്ങളും വന്നടിയുന്ന സ്ഥലമായതിനാൽ കുപ്പപ്പുറം എന്നാണ് സ്കൂളിരിക്കുന്ന സ്ഥലത്തിന്റെ പേരുതന്നെ.
മരത്തടികളും പൂക്കളും ഒഴുകിയിരുന്ന പുഴയിലൂടെ ഇപ്പോൾ ജന്തുക്കളുടെയും മറ്റും ശവമാണ് വരുന്നത്. പലദിവസവും ദുർഗ്ഗന്ധം കൊണ്ട് ക്ലാസ്സിലിരിക്കാൻ തന്നെ കഴിയുന്നില്ല.
 അറവുമാലിന്യങ്ങൾ, കക്കൂസ് മാലിന്യം എല്ലാം പുഴയിലേക്ക് ഒഴുക്കുകയാണിപ്പോൾ. നിത്യ ജീവിതാവശ്യങ്ങൾക്ക് പുഴയെ ആശ്രയിക്കുന്നവരാണ് ഞങ്ങൾ.
ഇപ്പോൾ കുളിക്കുമ്പോൾ ദേഹത്ത് ചൊറിച്ചിൽ അനുഭവപ്പെടുന്നു. കുട്ടനാട്ടിൽ അർബുദ രോഗബാധ കൂടുന്നതിനു പിന്നിലും പുഴമലിനീകരണമാണെന്ന് പഠനങ്ങളിൽ പറയുന്നു.പുഴയിലേക്ക് മാലിന്യം എറിയുന്നത് നിയന്ത്രിക്കാനായില്ലെങ്കിൽ സഞ്ചാരികളുടെ പറുദീസയായ എന്റെനാട് മാലിന്യത്തിന്റെ പറുദീസയാകും.
 -എം. അശ്വതി, 
സീഡ് റിപ്പോർട്ടർ 
ഗവ. എച്ച്.എസ്.എസ്. 
കുപ്പപ്പുറം

July 12
12:53 2016

Write a Comment