environmental News

തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ പുതിയ 6 ഇനം ഉരഗങ്ങളേയും 4 ഉഭയജീവി സാന്നിധ്യം കണ്ടെത്തി.

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ സംസ്ഥാനത്തെ പ്രഥമ ഉരഗ-ഉഭയജീവി സര്‍വെ പൂര്‍ത്തിയായി.ആറിനം ഉരഗജീവികളേയും നാലിനം ഉഭയജീവികളുടേയും സാന്നിധ്യം കണ്ടെത്തി.25.16 ചതുരശ്ര കി.മീ.വരുന്ന സങ്കേതത്തില്‍ മൂന്ന് ദിവസങ്ങളിലായിട്ടാണ് ഒന്നാഘട്ട സര്‍വെ നടത്തിയത്.
പക്ഷി സങ്കേതത്തില്‍ ഇതിന് മുമ്പ് നടത്തിയ സര്‍വെയില്‍ 34 ഇനം ഇഴജന്തുക്കളേയും 17 ഇനം തവളകളേയുമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.ഇത് കൂടാതെ പുതിയതായി പത്ത്്് ഉരഗ ഉഭയ ജീവി സാന്നിധ്യം തിരിച്ചറിഞ്ഞത്.ചെങ്കല്‍ ചിലപ്പന്‍(rufascent burrowing frog),പച്ച ഇലത്തവള(variable bush frog),ചാര്‍പ്പ തവിട്ടുതവള(charpa tree frog),മരചൊറിയന്‍(malabar tree frog),നീര്‍ത്തുള്ളി തവള(kalpetta bush frog)ആനമല ബലൂണ്‍ തവള(anamalai baloon frog),ചിത്ര തവള(painted frog),വര്‍ണ്ണ ബലൂണ്‍ തവള(variegated balloon) എന്നീ ഉഭയജീവികളേയും,ചെളികുട്ട പാമ്പ്്്(kerala mud snake),വളയന്‍ പൂച്ചകണ്ണി പാ്മ്പ്്്(collared cat snake),നാട്ടുമരപ്പല്ലി(costal day gecko) എ്ന്നീ ഇഴജന്തുക്കളുടെ സാന്നിധ്യവുമാണ് കണ്ടെത്തിയത്്.പശ്ചിഘട്ടത്തില്‍ കണ്ടുവരുന്ന അപൂര്‍വയിനം ഉരഗ-ഉഭയജീവികളാണ് ഇവയെല്ലാം.50 ഗവേഷക വിദ്യാര്‍ഥികളും,20 പരിസ്ഥിതി പ്രവര്‍ത്തകരും വനംവകുപ്പ്്് ജീവനക്കാരും ഉള്‍പ്പെടുന്നവരാണ് സര്‍വെയില്‍ പങ്കെടുത്തത്്.ഏഴ്്് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മൂന്ന്്് ദിവസം കൊണ്ട്്് സര്‍വെ നടത്തിയത്്.
ഈറ്റക്കാടുകളും നിത്യഹരിത വനങ്ങളുമുള്ള സങ്കേതത്തിലെ ഉരുളന്‍ ബ്ലോക്കിലാണ് വിവിധതരത്തിലുള്ള തവളകളുടെ സാന്നിധ്യം കൂടുതലും കണ്ടെത്തിയത്.
തൊപ്പിമുടി,ഞായപ്പിള്ളിമുടി പ്രദേശത്താണ് ഇഴജന്തുക്കളുടെ സാന്നിധ്യം കൂടുതലും കാണപ്പെട്ടത്.
തട്ടേക്കാട് ബേര്‍ഡ് മോണിട്ടറിങ് സെല്ലും പീച്ചി ഫോറസ്റ്റ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഉരഗ-ഉഭയജീവി സര്‍വെ നടത്തിയത്.കനത്തമഴയും കാട്ടാനകളുടെ സാന്നിധ്യവും കണക്കെടുപ്പിന് പോയവര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കി.ആവാസ വ്യവസ്ഥ,കാലാവസ്ഥ വ്യതിയാനം,ആഗോളതാപനം എന്നിവ പരിസ്ഥിതിക്ക് ഉണ്ടാക്കിയ മാറ്റങ്ങള്‍,ജീവികള്‍ക്ക് ഭീഷണിയാവുന്ന മറ്റ് കാരണങ്ങള്‍ എന്നിവ കണ്ടെത്തി പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിക്കാനും നടപ്പാക്കാനുമാണ് ഇത്തരത്തിലുള്ള കണക്കെടുപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.അഞ്ച്്് ഘട്ടങ്ങളിലായി നടത്തുന്ന സര്‍വെയുടെ രണ്ടാംഘട്ടം സപ്തംബറില്‍ നടക്കും.
പക്ഷിശാസ്ത്രഞ്ജന്‍ ഡോ.ആര്‍.സുഗതന്‍,അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം.പി.സഞ്ജയന്‍,ഡെ.റെയ്ഞ്ചര്‍ പി.കെ.തമ്പി,കെ.എഫ്.ആര്‍.ഐയിലെ സന്ദീപ്ദാസ്,രാജ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

July 13
12:53 2016

Write a Comment