environmental News

മലയാറ്റൂരില്‍ അപൂര്വയിനം തവളയെ കണ്ടെത്തി

കാലടി: മലയാറ്റൂര് എവര്ഗ്രീന് വനമേഖലയ്ക്ക് സമീപം തോട്ടില് അപൂര്വയിനം തവളയെ കണ്ടെത്തി.
ആമയുടെ സാദൃശ്യം തോന്നുന്ന തവളകള്ക്ക് കറുപ്പ് നിറമാണ്. സാധാരണ തവളയുടെ രണ്ടിരട്ടിയിലേറെ വലിപ്പമുണ്ട്. പെണ്തവളയും ആണ്തവളയും പറ്റിച്ചേര്ന്ന് ഇരിക്കുന്ന നിലയിലായിരുന്നു. തോട്ടില് അലക്കാന് പോയ 
 കുന്നുകുഴിയില് ഷൈലയാണ് ഇവയെ  കണ്ടത്. കൗതുകം തോന്നി ബക്കറ്റ് ചെരിച്ചുപിടിച്ചു കൊടുത്തപ്പോള് അതില് ചാടിക്കയറി. വീട്ടില്‍ കൊണ്ടുവന്ന് ഏതാനും സമയം കഴിഞ്ഞപ്പോള് ബക്കറ്റില് മുട്ടകള് നിറഞ്ഞതായി ഷൈല പറഞ്ഞു. മുട്ടയിട്ട ശേഷം ഇവ ചാടിപ്പോകാനും നോക്കി. പറ്റിച്ചേര്ന്നിരുന്ന ആണ് തവളയെ വലിച്ചെടുത്ത് മാറ്റാന് നോക്കിയെങ്കിലും ഇത് പിടിവിടാതെ ഒട്ടിച്ചേര്ന്നിരുന്നു.   
   കുട്ടമ്പുഴ, ഇടമലയാര് തുടങ്ങി ഹൈറേഞ്ചുകളിലും തണുപ്പേറെയുള്ള ഇടങ്ങളിലും അപൂര്വമായി കാണുന്ന തവളയാണിവയെന്ന് എവര്ഗ്രീന് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര് ബി. അശോക്രാജ് പറഞ്ഞു.
പര്‍പ്പിള്‍ ഫ്രോഗ് എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം നാസികബക്ട്രാക്കസ് സഹ്യാദ്രിന്‍സസിസ് (Nasikabtarachus sahyadrensis) എന്നാണെന്ന് കോതമംഗലം എം.എ. കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. എബി പി. വര്‍ഗീസ് പറഞ്ഞു.
             സാധാരണ മണ്ണിനടിയില്‍ കഴിയുന്ന ഇവ പ്രജനനകാലത്ത് മാത്രം പുറത്ത് വരികയും തോടുകളിലും കുഴികളിലും മുട്ടയിടുകയും ചെയ്യും. ആഗോള പ്രകൃതി സംരക്ഷണ കൂട്ടായ്മ (IUCN) വംസനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലാണിതിനെ പെടുത്തിയിരിക്കുന്നതെന്നും ഡോ. എബി വിശദീകരിച്ചു. 


July 14
12:53 2016

Write a Comment