environmental News

റോഡരികില്‍ ഫലവൃക്ഷങ്ങള്‍ നട്ടു പരിപാലിച്ചാല്‍ മാസശമ്പളം

  റോഡരികില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ഇനി കേന്ദ്രസര്‍ക്കാര്‍ മാസം ശമ്പളം നല്കും. മരം ഒന്നിന് മാസം 
15 രൂപ. 
തൊഴിലാളികള്‍ക്ക് എത്ര മരങ്ങള്‍ വേണമെങ്കിലും പരിപാലിക്കാം. മരം നട്ട് അഞ്ചുവര്‍ഷം ഉണങ്ങിപ്പോകാതെ നോക്കണമെന്നു മാത്രം. മരം ഉണങ്ങിയാല്‍ നല്കിയ ശമ്പളം തിരിച്ചുപിടിക്കും.
പരിസ്ഥിതി ദിനത്തില്‍ നടുന്ന മരങ്ങള്‍ പരിപാലനമില്ലാതെ ഉണങ്ങിപ്പോകുന്ന സാഹചര്യത്തിലാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഈ പരിഷ്‌കാരം.
 മാവ്, പ്ലാവ്, പേര, മാതളം, നെല്ലി, സീതപ്പഴം തുടങ്ങിയ മരങ്ങളാണ് നട്ടുവളര്‍ത്തി പരിപാലിക്കേണ്ടത്. ഈ മരങ്ങളിലെ ഫലങ്ങളുടെ ആദായം തൊഴിലാളികള്‍ക്ക് തന്നെയെടുക്കാം. ഓരോവര്‍ഷവും മരങ്ങള്‍ ഉണങ്ങിപ്പോകാതെ നിലനില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കും.
കേരളത്തിലെ എല്ലാ റോഡുകളും ഇത്തരത്തില്‍ തണല്‍വിരിക്കാന്‍ പഞ്ചായത്തുകളാണ് തൊഴിലുറപ്പില്‍ പദ്ധതി തയ്യാറാക്കുക. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടുവശങ്ങളിലുമായി 200 മരങ്ങളാണ് നട്ടു പരിപാലിക്കേണ്ടത

July 20
12:53 2016

Write a Comment