reporter News

ആര് നീക്കും... ചരിത്രം പറയുന്ന മതിലിലെ ഫ്ലക്സ്

പി.എം.ജി. സ്കൂളിലെ  മാതൃഭൂമി  സീഡ്  റിപ്പോർട്ടർ  ജീവൻബാഷ  എഴുതുന്നു                                                                                                                                                                                                                


പാലക്കാട് : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമാണ്. രാഷ്ട്രീയപ്പാർട്ടികളുടെ ചുമരെഴുത്തിനും ഫ്ലക്സ് ബോർഡുകൾക്കും ഒക്കെ നിയന്ത്രണങ്ങളുണ്ട്. പാലിച്ചില്ലെങ്കിൽ നടപടികളുമുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ച ഫ്ളക്സ് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നീക്കിയില്ല.
പാലക്കാട് പി.എം.ജി. സ്കൂളിലെ മതിലിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പതിച്ച ഫ്ലക്സുള്ളത്. പോളിങ് സ്റ്റേഷന്റെ നമ്പർ, പേര്, ബൂത്ത് ലെവൽ ഓഫീസറുടെ പേര്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയിട്ടുള്ള ഫ്ലക്സാണ് മതിലിൽ പതിച്ചിട്ടുള്ളത്.
സ്കൂളിന്റെ മതിലിൽ പൂർവവിദ്യാർഥികൾ വരച്ച പാലക്കാടിന്റെ പൈതൃകംപറയുന്ന ചിത്രങ്ങളുണ്ട്. ഇതിലാണ് ആണിയടിച്ച് ഫ്ലക്സ് പതിച്ചിട്ടുള്ളത്. ഇപ്പോൾ ഇതുകണ്ട് മറ്റ് പരസ്യപോസ്റ്ററുകളും സമ്മേളനപോസ്റ്ററുകളും മതിലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചുരുക്കത്തിൽ മനോഹരമായ ഈ മതില് വൃത്തികേടാക്കുന്നതിന് അധികൃതർതന്നെ വഴികാണിക്കയാണ്. 
സമാനമായ പ്രശ്നങ്ങൾ മറ്റ് സ്കൂളുകളുടെയും തിരഞ്ഞെടുപ്പ് ബൂത്തുകളായി പ്രവർത്തിച്ച സ്ഥാപനങ്ങളുടെയും മതിലുകളിലുണ്ടാവും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളായതിനാൽത്തന്നെ ആരും അവ നീക്കുകയുമില്ല. ഇക്കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.

July 20
12:53 2016

Write a Comment