reporter News

കുണ്ടും ,കുഴിയും മാത്രം... സ്കൂളിലേക്കുള്ള യാത്ര ദുരിതം തന്നെ...

ഞാൻ ആതിര വേണുഗോപാൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വാഴക്കുളം പഞ്ചയാത്തിൽ പെട്ട  സൗത് എഴിപ്പുറം ഗവ.ഹയർ  സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയും സീഡ്  റിപ്പോർട്ടറും  ആണ് .സ്കൂളിന്  കിലോ മീറ്റർ മാറി മേച്ചേരിമുകൾ -മലയിടം തുരുത് റോഡിനു സമീപത്താണ് .എന്റെ വീട്.രണ്ടു കിലോമീറ്റർ ദൈർഗ്ഗ്യമുള്ള ഈ റോഡ്  കഴിഞ്ഞ കുറെ വര്ഷങ്ങളായി കുണ്ടും ,കുഴിയും നിറഞ്ഞു സഞ്ചാര യോഗ്യ മല്ലാതായിരിക്കുന്നു.ഇപ്പോൾ മഴക്കാല മായതോടെ റോയിഡിന്റെ അവസ്ഥ എറെ ശോചനീയമാണ്.
എന്നെപോലെ നിരവധി കുട്ടികൾ കാൽനടയായും ,വാഹനങ്ങളിലും സഞ്ചരിച്ചാണ് ഈ വഴി സ്കൂളിൽ എത്തുന്നത്.ഇതിനപ്പുറമെ സ്കൂളിലെ എന്തെങ്കിലും ഒരു കുട്ടിക്ക് അസുഖം  വന്നാൽ മാലയിടാൻ തുരുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നത് ഈ വഴി ആണ്.റോഡിന്റെ ശോച്യാവസ്ഥ മൂലം പല വാഹനങ്ങളും ഇതുവഴി പോകാൻ മടിക്കുന്നു .അറുനൂറിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിനു സമീപത്തുകൂടി പൊതു ഗാഥാഗതം ലഭിക്കുന്നില്ല .അതിനിടയിൽ ആണ് റോഡിന്റെ ഈ ദുരവസ്ഥ.ബന്ധപ്പെട്ട അധികാരികൾ എന്നു കണ്ണു തുറക്കുമോ ആവോ .

ആതിര വേണുഗോപാൽ
സീഡ് റിപ്പോർട്ടർ ,ഗവ .ഹയർ സെക്കണ്ടറി സ്കൂൾ സൗത് എഴിപ്പുറം 

July 20
12:53 2016

Write a Comment