reporter News

വൃക്ഷസംരക്ഷണത്തിനായി കുട്ടിക്കൂട്ടം



രോഗബാധയേറ്റ മരത്തിനെ പരിചരിക്കുന്നവര്‍
കൊല്ലം വെസ്റ്റ് പോലീസ് ക്വാര്‍ട്ടേഴ്‌സിലെ നിറയെ ചക്കയുള്ള ഒരു പ്ലാവ് പൊടുന്നനെ ഉണങ്ങാന്‍ തുടങ്ങി. പെരുമഴയത്തും മരം ഉണങ്ങിയത് സംശയം ഉളവാക്കി. രസം തേച്ച് മരം ഉണക്കാന്‍ ശ്രമിച്ചു എന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടന്ന വിദഗ്ധ പരിശോധനയില്‍ ആ വൃക്ഷത്തില്‍ ഗ്രാനോ ഡര്‍മ എന്ന ഫംഗസ് ബാധിച്ചതു കാരണമാണ് മരം ഉണങ്ങിയത് എന്ന് വ്യക്തമായി. ഫംഗസ് ബാധിച്ച പ്ലാവിന്റെ തൊലി അടര്‍ന്നുപോകാനും മരം ഉണങ്ങി നശിക്കാനും സാധ്യതയുണ്ട്. മാത്രമല്ല ഈ ഫംഗസ് മറ്റു മരങ്ങളിലേക്ക് പകരാനും സാധ്യതയുണ്ടെന്ന് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരായ ശ്രീ.ബാബു, ശ്രീ.ഷാജി എന്നിവര്‍ വ്യക്തമാക്കി. ട്രിനിറ്റി ലൈസിയം സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങള്‍ ഏറ്റെടുത്തു. ഇതിനോട് അനുബന്ധിച്ച് കൊല്ലം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ.ലാല്‍ജി വന്ന് ഈ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. മരണത്തോടടുക്കുന്ന മരത്തെ രക്ഷിക്കാനായി മരത്തിനുചുറ്റും കുഴിയെടുത്ത് കോപ്പര്‍ ഓക്‌സി ക്ലോറൈഡും ടില്‍ട്ടും ചേര്‍ത്ത് മൂന്ന് പ്രാവശ്യം തളിക്കുകയും, ഈ മിശ്രിതം മരത്തില്‍ പുരട്ടുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ മേല്‍നോട്ടം വഹിച്ചു. പ്ലാവ് വീണ്ടും പൂര്‍വ്വസ്ഥിതിയിലേക്കു വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ട്രിനിറ്റി ലൈസിയം സ്‌കൂളിലെ എല്ലാ സീഡ് പ്രവര്‍ത്തകരും പ്രകൃതിയെ സ്‌നേഹിക്കൂ. അതിനെ സംരക്ഷിക്കൂ.
എന്ന്
ശിവദേവ്.എസ്.
ട്രിനിറ്റി ലൈസിയം
 

July 21
12:53 2016

Write a Comment