SEED News

വെളിയന്നൂരില്‍ സീഡ് പ്രവര്‍ത്തകര്‍ ശുചിത്വ ജ്യോതി തെളിച്ചു

വെളിയന്നൂര്‍: സമ്പൂര്‍ണ ശുചിത്വ ജില്ലയാക്കി മാറ്റുന്ന സീറോ വേസ്റ്റ് പ്രോഗ്രാമിന് പിന്തുണ പ്രഖ്യാപിച്ച് വെളിയന്നൂര്‍ വന്ദേമാതരം ഹൈസ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ ശുചിത്വജ്യോതി തെളിച്ച് പ്രതിജ്ഞ എടുത്തു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശുചിത്വപരിപാടികളും സംഘടിപ്പിക്കും. 
വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ഖരമാലിന്യങ്ങള്‍ ശേഖരിക്കും. ഇവ പഞ്ചായത്തിന് കൈമാറും. ആര്യാമോള്‍ ഗിരീഷ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ സൂസന്‍ മാത്യു, ഹെഡ്മിസ്ട്രസ് കെ.എന്‍.സുജാത, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം. ശ്രീകുമാര്‍,അദ്ധ്യാപകരായ പി.ജി. സുരേന്ദ്രന്‍, എന്‍. നീലകണ്ഠന്‍ നമ്പൂതിരി, ബി.കെ. മനോജ്, എന്‍. മധുസൂദനന്‍, സീഡ് പ്രവര്‍ത്തകരായ അഭിജിത്ത് സുരേഷ്, അലീന അജി, സി.ജി. കൃഷ്ണപ്രിയ എന്നിവര്‍ പ്രസംഗിച്ചു.



June 02
12:53 2015

Write a Comment

Related News