reporter News

സീഡ് റിപ്പോര്‍ട്ടര്‍ ചിത്ര. പി.വി

കണ്ടനകം: കാലടി വിദ്യാപീഠം സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ ഊര്‍ജസംരക്ഷണത്തെക്കുറിച്ചും ഫോസില്‍ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗത്തിനെതിരെയും ബോധവത്കരണപ്രചാരണം നടത്തി. സ്‌കൂള്‍ സ്ഥിതിചെയ്യുന്ന വാര്‍ഡിലെ നൂറോളം വീടുകളില്‍ കയറി ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കി. ഊര്‍ജസംരക്ഷണ സന്ദേശങ്ങളടങ്ങുന്ന പ്ലക്കാര്‍ഡുകളുമായാണ് ഓരോ സീഡ് അംഗവും വീടുകള്‍തോറും കയറിയിറങ്ങിയത്. അതോടൊപ്പംതന്നെ ഓരോ വീട്ടിലെയും വൈദ്യുതബില്‍ പരിശോധിക്കുകയും അത് ബുക്കുകളില്‍ രേഖപ്പെടുത്തുകയുംചെയ്തു. ഇനിവരുന്ന ബില്ലുകളില്‍ തുടര്‍ച്ചയായി കുറവു വരുത്തുന്ന 10 വീടുകള്‍ക്ക് 10 എല്‍.ഇ.ഡി. ബള്‍ബുകളും വിദ്യാര്‍ഥികള്‍ സമ്മാനമായി പ്രഖ്യാപിച്ചു. സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്ററായ അധ്യാപകന്‍ മനോജിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. വിദ്യാര്‍ഥികളായ ചന്ദന, ചിത്ര, ആര്യനന്ദ, കൃഷ്ണ, കീര്‍ത്തന, നന്ദന, ഷിഹാല എന്നിവര്‍ നേതൃത്വംനല്‍കി.

July 29
12:53 2016

Write a Comment