reporter News

സ്‌കൂള്‍ മുറ്റത്ത് കള്ളിമുള്‍ച്ചെടി പൂത്തു കൗതുകക്കണ്ണുകളോടെ വിദ്യാര്‍ഥികള്‍

മലപ്പുറം: ജില്ലയിലെ പൂക്കിപ്പറമ്പ് വാളക്കുളം കെ.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജൈവോധ്യാനത്തില്‍ പൂത്ത കള്ളിമുള്‍ച്ചെടി നിരവധിയാളുകളുടെ ശ്രദ്ധയാകര്‍ഷിച്ചു.  സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളാണ് മറ്റു വിദ്യാര്‍ഥികള്‍ക്ക് അപൂര്‍വമായി പൂക്കുന്ന  കള്ളിമുള്‍ച്ചെടിയെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിയത്.
മഴ ധാരാളം ലഭിക്കുന്ന കേരളത്തില്‍ വളരെ അപൂര്‍വമായ കള്ളിമുള്‍ച്ചെടി പൂത്തിട്ടുള്ളൂ. മറ്റു പ്രദേശങ്ങളിലാണ് ഇവ സാധാരണ പൂക്കാറുള്ളത്. 'യുേ
ഫോര്‍ബിയ മുകളംബറ്റിയ' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ ചെടി ചില പ്രദേശങ്ങളില്‍ ഗോപുരക്കള്ളി എന്നും അറിയപ്പെടുന്നു. താമരമൊട്ടിനു സമാനമായ വലുപ്പത്തില്‍ വെളുത്ത നിറത്തിലാണ് പൂക്കള്‍ കാണപ്പെട്ടത്.
ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ രാമശിവനാണ് ചെടിയെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിയത്. 

July 29
12:53 2016

Write a Comment