SEED News

വിദ്യാര്‍ഥികള്‍ കരനെല്‍ക്കൃഷി തുടങ്ങി


 
 
 എന്‍.എസ്.എസ്. സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വിത്ത് പാകുന്നു
കൊല്ലം: തൃക്കടവൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കോട്ടയ്ക്കകം എന്‍.എസ്.എസ്. സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വളപ്പില്‍ കരനെല്ലും പച്ചക്കറിവിത്തും പാകി.
 യോഗത്തില്‍ കോട്ടയ്ക്കകം എന്‍.എസ്.എസ്.  കരയോഗം പ്രസിഡന്റ് ശാര്‍ങ്ഗധരന്‍ പിള്ള അധ്യക്ഷനായി.
 കരയോഗം സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, രമേശന്‍ പിള്ള, കൃഷി അസിസ്റ്റന്റുമാരായ ആതിര, ദിവ്യ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീതാകുമാരി, സീഡ് കോഓര്‍ഡിനേറ്റര്‍ ശ്യാമള, ഷൈല, ബീന, അശ്വതി, ബിന്ദു, ജയലക്ഷ്മി, ബിന്ദു ആര്‍. എന്നിവര്‍ പങ്കെടുത്തു.



July 30
12:53 2016

Write a Comment

Related News