SEED News

പച്ചപ്ലാവിലത്തൊപ്പിയിട്ട് സീഡ് പ്രവര്‍ത്തനം തുടങ്ങി


 

കൊട്ടാരക്കര: മാര്‍ത്തോമ ഗേള്‍സ് ഹൈസ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മണ്ണും മരങ്ങളുമറിയാന്‍ ഉത്സാഹിച്ചെത്തിയ ക്ലബ് അംഗങ്ങള്‍ പച്ചപ്ലാവിലത്തൊപ്പിയണിഞ്ഞ് പ്രകൃതിക്കായി കൈകോര്‍ത്തു.
 സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രഥമാധ്യാപകന്‍ പി.സി.ബാബുക്കുട്ടി വൃക്ഷത്തൈ നട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. എട്ടുമേഖലകളായി തിരിച്ചുള്ള സീഡ് പ്രവര്‍ത്തനത്തിന്റെ എല്ലാഘട്ടങ്ങളിലും വ്യത്യസ്തമായ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.
പയറുത്സവം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം, പച്ചക്കറിത്തോട്ടമൊരുക്കല്‍, മാലിന്യ നിര്‍മാര്‍ജനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും. കൗണ്‍സലിങ് തുടങ്ങി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആസൂത്രണം ചെയ്തുകഴിഞ്ഞു.
വ്യത്യസ്തവും നൂതനവുമായ കലാ സാംസ്‌കാരിക പരിപാടികളും സീഡ് പദ്ധതിയുടെ ഭാഗമായി നടത്തും. ഗ്രോബാഗുകളില്‍ പച്ചക്കറിക്കൃഷി ആരംഭിച്ചുകഴിഞ്ഞു. നെടുവത്തൂര്‍ പഞ്ചായത്തില്‍ മികച്ച കുട്ടിക്കര്‍ഷകയ്ക്കുള്ള പുരസ്‌കാരം ലഭിച്ച എം.എസ്.പാര്‍വതിയെ ചടങ്ങില്‍ അനുമോദിച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍മാരായ കെ.പി.മഞ്ജുഷ, ജി.ലാലി, സ്റ്റാഫ് സെക്രട്ടറി സെനു തോമസ്, മാതൃഭൂമി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെ.ജി.ലത, ഷീജാ ബേബി, ഡി.സൂസമ്മ, സാബു ഡി., സജി ജി.വര്‍ഗീസ്, സ്റ്റുഡന്റ്‌സ് കോഓര്‍ഡിനേറ്റര്‍മാരായ മീനു എസ്., അനശ്വര എ.വി., അനുപ്രിയ എം., പാര്‍വതി എം.എസ്. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



July 30
12:53 2016

Write a Comment

Related News