reporter News

ഞങ്ങളുടെ വിദ്യാലയത്തിലും അടിസ്ഥാനസൗകര്യങ്ങള്‍ വേണം



പന്മന: അസൗകര്യങ്ങളുടെ നടുവില്‍ പന്മന മനയില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍.
480 വിദ്യാര്‍ത്ഥികളും 24 അധ്യാപകരും അടങ്ങിയ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് ഇടുങ്ങിയ ക്ലാസ് മുറികളും അസൗകര്യങ്ങള്‍ നിറഞ്ഞ സ്റ്റാഫ് റൂമുമാണുള്ളത്. പരിമിതമായ ലാബ് സൗകര്യങ്ങളാണിവിടെയുള്ളത്. ബയോളജിക്ക് രണ്ട് ലാബുകള്‍ വേണ്ടിടത്ത് ഒരു ലാബ് മാത്രമാണുള്ളത്. കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങള്‍ ഇവിടെയില്ല. ഓഫീസ് റൂമിന്റെ അവസ്ഥയും ദയനീയമാണ്. ഓപ്പണ്‍ സ്‌കൂളിലെയും ഇവിടുത്തെ വിദ്യാര്‍ത്ഥികളുടേയും എല്ലാ രേഖകളും സൂക്ഷിക്കുന്നതും ഇതേ മുറിയില്‍ തന്നെയാണ്. നിലവില്‍ രണ്ട് സയന്‍സ്, രണ്ട് ഹ്യുമാനിറ്റീസ് അടങ്ങിയ 4 ബാച്ചാണുള്ളത്. കൊമേഴ്‌സ് ബാച്ചിനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും സ്ഥലദൗര്‍ലഭ്യം മൂലം നിരസിക്കുന്ന അവസ്ഥയാണുണ്ടായിട്ടുള്ളത്.
പി.ടി.എ.യുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ നിര്‍മ്മിക്കപ്പെട്ട ക്ലാസ്മുറിയിലാണ് ഉപഭാഷാ വിഷയങ്ങളുടേയും ക്ലാസുകള്‍ നടക്കുന്നത്. മുന്‍മന്ത്രി ഷിബുബേബി ജോണിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും നിര്‍മ്മാണം നടത്താന്‍ കഴിഞ്ഞിട്ടില്ല. പ്രശ്‌ന പരിഹാരത്തിന് അധികൃതരുടെ ശ്രദ്ധയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും.

രേഷ്മ ബി., സീഡ് റിപ്പോര്‍ട്ടര്‍, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പന്മനമന

July 31
12:53 2016

Write a Comment