reporter News

തവളചെല്ലാക്കുളത്തിന്റെ ഐതിഹ്യപ്പെരുമ കാക്കാന്‍ ആരുണ്ട് ?

തിരുവിഴ: ഐതിഹ്യമാലയില്‍ പരാമര്‍ശമുള്ള തവളചെല്ലാക്കുളത്തിന്റെ ഇന്നത്തെ അവസ്ഥ ദയനീയം. രാജഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഈ കുളം നമ്മുടെ സംസ്‌കാരത്തിന്റെകൂടി പ്രതീകമാണ്. ദേശീയപാതയ്ക്കരികില്‍ തിരുവിഴയ്ക്ക് സമീപമാണ് ഈ കുളം. മുന്‍പ് നാട്ടിന്‍പുറത്തിന്റെ നന്മയില്‍ ഇത് ശോഭിച്ചിരുന്നു.  അവിടെ അലക്കാനും കുളിക്കാനും ഗ്രാമീണര്‍ വന്നും പോയുമിരുന്നു. താമര പൂത്തുനിന്നിരുന്ന കുളത്തിന്റെ മനോഹാരിത ഇന്നും ഓര്‍ക്കുന്നവരേറെയുണ്ട്. ഒരേക്കറോളം വിസ്തൃതി ഉണ്ടായിരുന്നു.     ഇപ്പോള്‍ സമീപത്തെ വ്യവസായശാലകളില്‍നിന്നുള്ള രാസമാലിന്യം തള്ളാനുള്ള ഒന്നായി ഇതു മാറി. കൂടാതെ മറ്റനേകം മാലിന്യങ്ങളും. രാസമാലിന്യം കെട്ടിക്കിടന്ന് സമീപത്തെ ജലസ്രോതസ്സുകളിലും ഇത് കിനിഞ്ഞിറങ്ങുകയാണിപ്പോള്‍. പണ്ട് ബ്രാഹ്മണര്‍ ഈ വഴി പോകുമ്പോള്‍ കുളത്തിന് അടുത്തുള്ള മനയില്‍ വിശ്രമിക്കുമായിരുന്നു. പക്ഷേ, കുളത്തിലെ തവളകളുടെ ശബ്ദം ഇവരുടെ രാവിലെയും വൈകിട്ടുമുള്ള പ്രാര്‍ത്ഥനയ്ക്ക് തടസ്സമായിരുന്നു. ഒരിക്കല്‍ വില്വമംഗലത്ത് സ്വാമിയാര്‍ വന്നപ്പോഴും ഇതു സംഭവിച്ചു. അദ്ദേഹം ശപിച്ചതിനെത്തുടര്‍ന്ന് കുളത്തില്‍ വളയില്ലാതായെന്നും തവളചെല്ലാക്കുളം എന്ന പേരു വീണെന്നുമാണ് ഐതിഹ്യം. ഐതിഹ്യപ്പെരുമയുള്ള ഈ കുളത്തെ രക്ഷിക്കാന്‍ എല്ലാവരും ഒരുമിക്കേണ്ട കാലം അതിക്രമിച്ചു. ഇനിയും വൈകിയാല്‍ കുളംതന്നെ ഇല്ലാതാകും.       
             

August 01
12:53 2016

Write a Comment