reporter News

ചാന്ദ്രമനുഷ്യന്‍ ഓമാനൂര്‍ യു.പി.സ്‌കൂളിലും

 ഓമാനൂര്‍: സ്‌കൂള്‍ ശാസ്ത്ര ക്ലബിന്റെ കീഴില്‍ 47-ാ മത് ചാന്ദ്ര ദിനം സമുചിതമായി കൊIാടി. കുട്ടികളുടെ ക്ഷണപ്രകാരം ഒരു ചാന്ദ്ര മനുഷ്യന്‍ മുഖ്യാതി ഥിയായി പങ്കെടുത്തു. ചടങ്ങിന് സ്‌കൂള്‍ ഡെപ്യുട്ടി ലീഡര്‍ മിശാല്‍ സ്വാഗതം പറഞ്ഞു. അദ്ധ്യാപകന്‍ വി.സി. അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനവും റോക്കറ്റ് മോഡല്‍ അനാഛാദനവും പ്രധാനാദ്ധ്യാപകന്‍ അശ് റഫ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കുട്ടികളുടെ സംശയങ്ങള്‍ക്ക് ചാന്ദ്രമനുഷ്യന്‍ മറുപടി നല്‍കി. സ്‌പോണ്‍സര്‍ ഉമ്മര്‍കുട്ടി മാസ്റ്റര്‍ ഉപഹാരം നല്‍കി. കണ്‍വീനര്‍ മിദ്‌ലാജ് നന്ദി രേഖപ്പെടുത്തി. അതിനോടനുബ ന്ധിച്ച് പാനല്‍ പ്രദര്‍ശനം, പോസ്റ്റര്‍ പ്രദര്‍ശനം, ബാഡ്ജ് നിര്‍മ്മാണം, സി.ഡി പ്രദര്‍ശനം, ക്വിസ് മല്‍സരം എന്നിവയും സംഘടിപ്പിച്ചു.
 
സീഡ് റിപ്പോര്‍ട്ടര്‍, ലിയ ഫാത്തിമ     7. ഇ,                യു.എ.എച്ച്.എം.യു.പി.സ്‌കൂള്‍ ഓമാനൂര്‍

August 02
12:53 2016

Write a Comment