reporter News

ഞങ്ങള്ക്ക് സ്കൂളില് പോവേേണ്ട, തെരുവുനായ്ക്കളെ പേടിച്ച്...

ചെറുമുണ്ടശ്ശേരി   എ.യു.പി. സ്കൂളിലെ   സീഡ് റിപ്പോര്ട്ടര്   സരിത എം. എഴുതുന്നു


അമ്പലപ്പാറ: പഞ്ചായത്തിലെ ചെറുമുണ്ടശ്ശേരി ഗ്രാമത്തിലെ കുട്ടികള് സ്കൂളിലേക്ക് വരുന്നതും പോകുന്നതും പേടിയോടെയാണ്. 
കാരണം, കഴിഞ്ഞദിവസം വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്ഥിനിയായ അനന്യയെ തെരുവുനായ ആക്രമിച്ചു. ഒരർഥത്തില് നമ്മല്തന്നെയല്ലേ, ഇവയെ വളര്ത്തുന്നത്. 
ഭക്ഷണാവശിഷ്ടങ്ങള് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞും മാംസാവശിഷ്ടങ്ങളടക്കമുള്ള മാലിന്യം സംസ്കരിക്കാന് ആവശ്യമായ സംവിധാനം ഒരുക്കാതെയും പ്രശ്നം രൂക്ഷമാകുകയാണ്. 
ഇവ ഭക്ഷണമാക്കി പെറ്റുപെരുകിയാണ് തെരുവുനായ്ക്കള്. പ്രശ്നത്തില് ബോധവത്കരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി സീഡ് ക്ലബ്ബ് നോട്ടീസ് തയ്യാറാക്കി കുട്ടികള്ക്കും പൊതുജനങ്ങള്ക്കും വിതരണം ചെയ്തു. അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സീഡ് കോ-ഓര്ഡിനേറ്റര് എന്. അച്യുതാനന്ദന്റെ നേതൃത്വത്തില് സീഡ് പോലീസ് അംഗങ്ങള് അമ്പലപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. കുഞ്ഞന് നിവേദനം നല്കി. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനല്കി.

August 02
12:53 2016

Write a Comment