environmental News

മാതൃഭൂമി ആര്ബറേറ്റം മന്ത്രി സുനില്കുമാര് സന്ദര്ശിച്ചു

ആലുവ: പെരിയാറിന്റെ തീരത്ത് 'മാതൃഭൂമി' പരിപാലിക്കുന്ന മാതൃകാ തോട്ടംമാതൃഭൂമി ആര്ബറേറ്റംകൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്കുമാര് സന്ദര്ശിച്ചു. ശാസ്ത്രീയ പഠനത്തിനുള്ള മാതൃകാ തോട്ടമാണിത്. 
ശനിയാഴ്ച വൈകുന്നേരം തോട്ടത്തിലെത്തിയ മന്ത്രി അവിടം മുഴുവന് വളരെ താത്പര്യത്തോടെ നോക്കിക്കണ്ടു. വൃക്ഷങ്ങളുടെ പ്രത്യേകതകള് ഒപ്പമുള്ളവര്ക്ക് അദ്ദേഹം പറഞ്ഞുകൊടുക്കുകയും ചെയ്തു. തുടര്ന്ന് അദ്ദേഹം തോട്ടത്തില് കടമ്പ് വൃക്ഷത്തൈ നട്ടു. 
''ജൈവ വൈവിധ്യത്തിന്റെ കലവറയാണ് ഈ തോട്ടം. വളര്ന്നുവരുന്ന തലമുറയ്ക്ക് വിവിധ ഇനത്തിലുള്ള ചെടികളെക്കുറിച്ച് പഠിക്കാന് ഈ സംരംഭം പ്രയോജനപ്പെടും. ഇതിന്റെ പുരോഗതിക്ക് കൃഷിവകുപ്പില് നിന്ന് എന്തെങ്കിലും സഹായം ആവശ്യമെങ്കില് അത് ചെയ്തുകൊടുക്കും'' മന്ത്രി പറഞ്ഞു. 
മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജര് പി. സിന്ധു, സ്‌പെഷല് കറസ്‌പോണ്ടന്റ് പി.കെ. ജയചന്ദ്രന് തുടങ്ങിയവര് ചേര്ന്ന് മന്ത്രിയെ സ്വീകരിച്ചു. 
പെരിയാറിന്റെ തീരത്ത് നദീതീര നിയമങ്ങള് ലംഘിച്ച് കെട്ടിയുയര്ത്തിയ 'മഴവില് റെസ്റ്റോറന്റ്' പൊളിച്ച സ്ഥലത്താണ് ആര്ബറേറ്റം ഒരുക്കിയിട്ടുള്ളത്. 2015ല് നട്ട ചെടികള് ഇപ്പോള് വളര്ന്ന് വലുതായിരിക്കുന്നു.നക്ഷത്രവനവും രാശി വൃക്ഷങ്ങളുടെ ശേഖരവും ഔഷധ സസ്യങ്ങളും മറ്റനേകം വൃക്ഷലതാദികളും ചേര്ന്നതാണിത്. 


August 09
12:53 2016

Write a Comment