SEED News

മലപ്പുറം: പരിസ്ഥിതിദിനത്തിൽ 'മരങ്ങളെ സ്‌നേഹിക്കുക' എന്ന സന്ദേശവുമായി ' മരത്തിനൊരു മുത്തം' പരിപാടി

വാഴക്കാട്:  പരിസ്ഥിതിദിനത്തിൽ 'മരങ്ങളെ സ്‌നേഹിക്കുക' എന്ന സന്ദേശവുമായി എളമരം ബി.ടി.എം.ഒ.യു.പി സ്‌കൂളിലെ വിദ്യാർഥികൾ 'മരത്തിനൊരു മുത്തം' പരിപാടി സംഘടിപ്പിച്ചു. സ്‌കൂൾ അങ്കണത്തിൽനടന്ന ചടങ്ങിൽ വാർഡ് അംഗം കെ. റസിയ ഉദ്ഘാടനംചെയ്തു. സീഡ് വിദ്യാർഥികൾ നേതൃത്വംനൽകി.

 'ഒരു ക്‌ളാസിന് ഒരു മരം' പദ്ധതി പി.ടി.എ വൈസ്പ്രസിഡന്റ് സിദ്ദിഖ് ഓമാനൂർ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക റജീന വി. സേവ്യർ, നൗഷാദ് ഒ.എം, ശ്യാമള കെ.ജി, റഫീഖ് ടി.കെ, ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.
 

July 06
12:53 2015

Write a Comment

Related News