reporter News

മുകന്‍പാടത്ത് വിളയുന്നു, നൂറുകണക്കിന് രോഗങ്ങള്‍



                           കരുനാഗപ്പള്ളി മുകന്‍പാടത്ത് മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നു


കരുനാഗപ്പള്ളി: നൂറുമേനി വിളഞ്ഞിരുന്ന കരുനാഗപ്പള്ളി മുകന്‍പാടം മാലിന്യകേന്ദ്രമായി മാറുന്നു.  നൂറുകണക്കിന് ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായി മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നു.
മുകന്‍പാടത്തിലൂടെയുള്ള റോഡ്‌വഴി പോകണമെങ്കില്‍ മൂക്കുപൊത്തേ അവസ്ഥയാണ്. ഒരിക്കല്‍ സമൃദ്ധമായി നെല്ല് വിളഞ്ഞുനിന്നിരുന്ന പാടത്ത് ഇപ്പോള്‍ മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നതാണ് കാഴ്ച. അഴുകിയ മാലിന്യങ്ങള്‍ പരിസരമാകെ വ്യാപിക്കുന്നു. റോഡിന്റെ വശങ്ങളില്‍വരെ മാലിന്യങ്ങള്‍ അഴുകിക്കിടക്കുന്നു. റോഡിലൂടെ വാഹനങ്ങള്‍ വരുമ്പോള്‍ വശത്തേക്ക് ഒഴുഞ്ഞുനില്‍ക്കാന്‍പോലും സാധിക്കുന്നില്ല.
രൂക്ഷമായ ദുര്‍ഗന്ധം കാരണം പരിസരവാസികള്‍ ബുദ്ധിമുട്ടുന്നു. മഴക്കാലമായാല്‍ പാടത്തില്‍ വെള്ളം ഉയരും. ഇതോടെ മാലിന്യങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്കും ഒഴുകിയെത്തും.  സാംക്രമികരോഗങ്ങള്‍ പടര്‍ന്നുപിടിക്കുമെന്ന ആശങ്കയുമു്.  തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടയ്ക്കിടെ മാലിന്യങ്ങള്‍ നീക്കംചെയ്യാറുങ്കെിലും ദിവസങ്ങള്‍ക്കുള്ളില്‍ പഴയ അവസ്ഥയിലാകുന്നു. രാത്രികാലങ്ങളില്‍ ദൂരസ്ഥലങ്ങളില്‍നിന്നുവരെ വാഹനങ്ങളില്‍ മാലിന്യങ്ങള്‍ ഇവിടെ കൊുവന്നുതള്ളുന്നു. ഇതില്‍ ഹോട്ടലുകളിലും കശാപ്പുശാലകളിലുംനിന്നുള്ള മാലിന്യംവരെയു്.
മുകന്‍പാടത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൃഷ്‌ണേന്ദു, സീഡ് റിപ്പോര്‍ട്ടര്‍,
ഗവ. എച്ച്.എസ്.എസ്. ആന്‍ഡ്
വി.എച്ച്.എസ്.എസ്.,  കരുനാഗപ്പള്ളി


August 13
12:53 2016

Write a Comment