environmental News

ഇന്ന് കർഷക ദിനം

കൃഷി മരിക്കുന്നു എന്നോർത്തു വിലപിക്കുന്നവരാണ് നാമോരോരുത്തരും. എന്നാൽ കഴിഞ്ഞതിനെയോർത്തു വിലപിക്കാതെ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ഒരു പുതിയ കാർഷിക സംസ്കാരത്തെ കേരളമണ്ണിൽ നട്ടുവളർത്തുകയാണ് കേരളത്തിലെ ആറായിരത്തിലധികം വിദ്യാലയങ്ങളിലെ സീഡ് വിദ്യാർഥികൾ. കഴിഞ്ഞ ഏഴു വർഷങ്ങളിലായി 5,20,386 കിലോ പച്ചക്കറികളും 2,76,442 കിലോ പഴവർഗ്ഗങ്ങളും 1,61,357 കിലോ നെല്ലുമാണ് സീഡ് അംഗങ്ങൾ വിദ്യാലയങ്ങളിലും വീടുകളിലുമായി ഉത്പാദിപ്പിച്ചത്. ഈ മിടുക്കന്മാർക്കും മിടുക്കികൾക്കുമൊപ്പം ഈ കര്‍ഷകദിനത്തിൽ നമുക്ക് ഒത്തുചേരാം.

August 17
12:53 2016

Write a Comment