reporter News

രണ്ട് പാലങ്ങളില്‍ കണ്ണുംനട്ട്


പടിഞ്ഞാറെ കല്ലട: രണ്ട് പാലങ്ങള്‍ വരുന്നതും കാത്ത് ഇരിക്കുകയാണ്. ജില്ലയിലെ പ്രകൃതി രമണീയ ഗ്രാമങ്ങളായ മണ്‍ട്രോത്തുരുത്തും പടി. കല്ലടയും വിനോദ സഞ്ചാരികളടക്കം വന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന ചെറിയ തുരുത്താണ് മണ്‍ട്രോത്തുരുത്ത് ഗ്രാമം. ഈ തുരുത്തിനെ കരകളുമായി ബന്ധപ്പെടുത്തുന്ന രണ്ട് പാലങ്ങളാണ് കണ്ണങ്കാട്ട് പാലവും പെരുമണ്‍ പാലവും. ഈ പാലങ്ങള്‍ പൂര്‍ത്തിയായാല്‍ പടി.കല്ലട നിവാസികള്‍ക്ക് കൊല്ലത്തെത്താന്‍ വെറും 16 കിലോമീറ്റര്‍ മാത്രം മതി. ഈ പാലങ്ങള്‍ വരുന്നതോടുകൂടി വിനോദസഞ്ചാരമേഖലയിലും മറ്റും ഒരുപാട് കാല്‍വയ്പുകള്‍ നടത്താന്‍ ഈ ഗ്രാമപഞ്ചായത്തുകള്‍ക്ക് കഴിയും. ഇപ്പോള്‍ ഇവിടുത്തുകാരുടെ ആശ്രയം സ്വകാര്യ വ്യക്തികള്‍ നടത്തുന്ന മൂന്ന് ജങ്കാര്‍ സര്‍വീസുകളാണ്. ഈ ജങ്കാളുകള്‍ പണിമുടക്കിയാല്‍ ഇവിടുത്തുകാരുടെ യാത്ര ദുരിതത്തിലാവും. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ബഡ്ജറ്റില്‍ ഈ പാലങ്ങള്‍ക്ക് വകനീക്കിയിരുത്തുന്നുണ്ടെന്ന് പറയുന്നെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. എന്ന് തീരും ഈ രണ്ട് പഞ്ചായത്തുനിവാസികളുടെ ദുരിതയാത്രയും പാലത്തിനുവേണ്ടിയുള്ള കാത്തിരിപ്പും.


അഖില്‍കൃഷ്ണന്‍.ബി.
ഗവ.മോഡല്‍ എച്ച്.എസ്.എസ്. കരുനാഗപ്പള്ളി

August 23
12:53 2016

Write a Comment