SEED News

ബിലാത്തികുളം സ്‌കൂളില്‍ പയറുത്സവം

കോഴിക്കോട്: കടലപ്പരിപ്പു കൊണ്ടുള്ള കേക്ക്, ചെറുപയര്‍ ലഡു, ഒപ്പം ബെംഗളൂരുവില്‍ നിന്നുള്ള പച്ച നിറത്തിലുള്ള കടലയും ബ്രോഡ് ബീനും. ഇങ്ങനെ പയറിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തി ബിലാത്തികുളം ബി.ഇ.എം. യു.പി. സ്‌കൂളില്‍ പയറുത്സവം നടത്തി. അന്താരാഷ്ട്ര പയര്‍ വാരാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ പരിസ്ഥിതിസീഡ് ക്ലബ്ബുകള്‍ ചേര്‍ന്നാണ് പയറുത്സവം നടത്തിയത്.
  51 ഇനം പയറും നൂറോളം വിഭവങ്ങളുമാണ് പയറുത്സവത്തില്‍ ഉണ്ടായത്. നാട്ടില്‍ ലഭ്യമായ പയറുകള്‍ക്ക് പുറമേ വിദേശത്തുനിന്നും ബെംഗളൂരുവില്‍ നിന്നും പയര്‍ കൊണ്ടുവന്നിരുന്നു. രക്ഷിതാക്കളും അധ്യാപകരുമാണ് പയര്‍ വിഭവങ്ങള്‍ ഉണ്ടാക്കിയത്. പലഹാരങ്ങളും പായസവും കോസംബറി പോലുള്ള മറുനാടന്‍ രുചികളും ഉത്സവത്തിലൊരുക്കി. ഭക്ഷ്യയോഗ്യമല്ലാത്ത പയറുകളെക്കുറിച്ചുള്ള വിവരം, പയറുമായി ബന്ധപ്പെട്ട അറിവുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് പോസ്റ്ററുകളും തയ്യാക്കി.
  പയറുത്സവത്തിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മുന്‍ ജോയന്റ് ഡയറക്ടര്‍ ഉഷാമണി നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് അഡ്വ. ടി. രാജന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ അലക്‌സ് പി. ജേക്കബ്, നീലിമ ഹെറീന, ലൈസമ്മ വര്‍ഗീസ്, മനോജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 


August 24
12:53 2016

Write a Comment

Related News