reporter News

കര്‍ഷക സ്മരണയില്‍ ചിങ്ങപ്പുലരി


ഇത്തവണയും ഞങ്ങളുടെ സ്‌കൂളില്‍  ആഹ്‌ളാദാഘോഷങ്ങളോടെ ചിങ്ങപ്പുലരിയെ വരവേല്‍ക്കുന്ന പരിപാടികളുണ്ടായി. കര്‍ഷകദിനം വിപുലമായിത്തന്നെ ആഘോഷിച്ചു.
നാടിന്റെ പുരോഗതിയില്‍ കര്‍ഷകന്റെ വിലപ്പെട്ട സേവനങ്ങളെ സ്‌കൂള്‍ അസംബ്‌ളിയില്‍ പ്രിന്‍സിപ്പല്‍ രാജിടീച്ചര്‍ വിശദമായി സംസാരിച്ചു.
സെറ്റുമുണ്ടുടുത്ത് പരമ്പരാഗതമായ വേഷത്തിലായിരുന്നു ടീച്ചര്‍മാര്‍ എത്തിയത്. പാട്ട്പഠിപ്പിക്കുന്ന ടീച്ചര്‍മാരായ സനിതയുടെയും പത്മിനിയുടെയും  നേതൃത്വത്തില്‍ ഞാനും എന്റെ സുഹൃത്തുക്കളായ ആശയും, ഐശ്വര്യയും ആദിത്യലക്ഷ്മിയും കൂടി രാവിലത്തെ അസംബ്‌ളിയില്‍  ചിങ്ങപ്പുലരിയെ വരവേറ്റ് പാട്ടുപാടി. കര്‍ഷകര്‍  ഉപയോഗിക്കുന്ന വസ്തുക്കളുടെ പ്രദര്‍ശനം ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. കൂട്ടത്തില്‍ പച്ചക്കറികളുടെ പ്രദര്‍ശനം കൂടിയായപ്പോള്‍ ആ പ്രദര്‍ശനി ഗംഭീരമായി. പലവിധത്തിലുള്ള നാടന്‍  വിഭവങ്ങളുുെട പ്രദര്‍ശനവും കൂടിയായപ്പോള്‍ കുട്ടികള്‍ക്ക് അവരുടെ മനസ്സില്‍ ശരിക്കുംഓണം പിറന്നു. ഞങ്ങളുടെ സ്‌കൂളിനടുത്തുള്ള ബാലികാ സദനത്തിലെ കുട്ടികള്‍ക്ക് ഓണക്കിറ്റ് വിതരണവും ഉണ്ടായിരുന്നു. ഉള്ളതിന്റെ പങ്കുവയ്പ്പാണല്ലോ ആഘോഷങ്ങളുടെ നന്മ.


അഞ്ജന ആര്‍. വാര്യര്‍
VYSA VIDYANIKETHAN 
CHALAKKUDY


August 24
12:53 2016

Write a Comment