reporter News

ചെമ്പൂച്ചിറയുടെ ഹരിതഗാഥ


ചെമ്പൂച്ചിറ: ചെമ്പൂച്ചിറ  ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കര്‍ഷകദിനാചരണത്തിന്റെ ഭാഗമായ ജൈവപച്ചക്കറി  കൃഷി പ്രിന്‍സിപ്പല്‍ ടി.വി. ഗോപി വഴുതനതൈ നട്ട് ഉദ്ഘാടനം ചെയ്തു.  മാതൃഭൂമി സീഡ് കോര്‍ഡിനേറ്റര്‍ മഞ്ജു ടീച്ചറുടെ നേതൃത്വത്തില്‍ വിവിധയിനം പച്ചക്കറി തൈകള്‍ നട്ട് ജൈവരീതിയില്‍ കൃഷിക്ക് തുടക്കം കുറിച്ചു.  സ്‌കൂളില്‍ തന്നെ തയ്യാറാക്കിയ ജൈവ കമ്പോസ്റ്റ് തന്നെയാണ് ഉപയോഗിക്കുന്നത്. അന്യം നിന്നുകൊണ്ടിരിക്കുന്ന ജൈവകൃഷി രീതിക്ക് മാതൃകയാവുകയണ് ഇവിടത്തെ വിദ്യാര്‍ഥി സമൂഹം.
സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ സ്വര്‍ണ കാര്‍ഷിക മൂല്യങ്ങളെക്കുറിച്ചും  ജൈവ കൃഷിയെക്കുറിച്ചും സംസാരിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ടി.വി. ഗോപി കര്‍ഷകദിന സന്ദേശം കൈമാറി.

അനാമിക. യു.കെ.
ഗവ. എച്ച്എസ്എസ് ചെമ്പൂച്ചിറ

August 24
12:53 2016

Write a Comment